പലസ്തീനിലും ടാക്‌സി ഓടിക്കാന്‍ വളയിട്ട കൈകള്‍

പലസ്തീനിലും ടാക്‌സി ഓടിക്കാന്‍ വളയിട്ട കൈകള്‍. നൈ​ല അ​ബു ജു​ബ എ​ന്ന അ​ഞ്ച് മ​ക്ക​ളു​ടെ അ​മ്മ​യാ​ണ് ജീ​വി​ക്കാ​നാ​യി ടാ​ക്സി സ​ര്‍​വീ​സ് തു​ട​ങ്ങി​യി​രി​ക്കു​ന്ന​ത്. ഏ​റ്റ​വും യാ​ഥാ​സ്ഥി​തി​ക​മാ​യ ഗാ​സ പ്ര​വി​ശ്യ​യി​ലെ ആ​ദ്യ വ​നി​താ ടാ​ക്‌​സി ഡ്രൈ​വ​റാ​ണ് നൈ​ല.

“ധാ​രാ​ളം ഭീ​ഷ​ണി​ക​ള്‍ സോ​ഷ്യ​ല്‍ മീ​ഡി​യ വ​ഴി ല​ഭി​ക്കു​ന്നു​ണ്ട്. പ​ക്ഷേ, അ​തി​നി​ട​യി​ല്‍ ല​ഭി​ക്കു​ന്ന ചി​ല പ്രോ​ത്സാ​ഹ​ന​ജ​ന​ക​മാ​യ വാ​ക്കു​ക​ള്‍ എ​നി​ക്ക് വ​ള​രെ വി​ല​പ്പെ​ട്ട​താ​ണ്. ഇ​ത് പു​രു​ഷ​ന്മാ​ര്‍​ക്കു​ള്ള ജോ​ലി​യാ​ണെ​ന്ന് ചി​ല​ര്‍ പ​റ​യു​ന്നു. ചി​ല​രാ​ക​ട്ടെ സ്ത്രീ​ക​ള്‍ കൂ​ടു​ത​ല്‍ അ​പ​ക​ട​ങ്ങ​ള്‍ ഉ​ണ്ടാ​ക്കു​മെ​ന്നാ​ണ് പ​റ​യു​ന്ന​ത്. സ​ത്യ​ത്തി​ല്‍ സ്ത്രീ​ക​ള്‍ പു​രു​ഷ​ന്മാ​രേ​ക്കാ​ള്‍ ശാ​ന്ത​രും ശ്ര​ദ്ധാ​ലു​ക്ക​ളു​മാ​യ ഡ്രൈ​വ​ര്‍​മാ​രാ​ണ്’ – അ​വ​ര്‍ പ​റ​ഞ്ഞു.

ക​മ്മ്യൂ​ണി​റ്റി സ​ര്‍​വീ​സ് ബി​രു​ദ​ധാ​രി​യാ​യ നെ​യ്‌​ല ജോ​ലി ഇ​ല്ലാ​താ​യ​തി​നെ തു​ട​ര്‍​ന്നാ​ണ് ടാ​ക്സി ബി​സി​ന​സ്സ് ആ​രം​ഭി​ച്ച​ത്. നേ​ര​ത്തെ ബു​ക്കു ചെ​യ്യു​ന്ന​വ​ര്‍​ക്കാ​ണ് നൈ​ല​യു​ടെ സേ​വ​നം ല​ഭി​ക്കു​ക. അ​തും സ്ത്രീ​ക​ള്‍​ക്ക് മാ​ത്രം. സ്ത്രീ​ക​ളെ ഹെ​യ​ര്‍​ഡ്രെ​സിം​ഗ് സ​ലൂ​ണി​ലും വി​വാ​ഹ​പാ​ര്‍​ട്ടി​ക​ളി​ലും മ​റ്റും എ​ത്തി​ക്കാ​നു​ള്ള വി​ളി​ക​ളാ​ണ് നൈ​ല​ക്ക് കൂ​ടു​ത​ലും ല​ഭി​ക്കു​ന്ന​ത്. ഒ​പ്പം ഷോ​പ്പിം​ഗ് പോ​ലു​ള്ള​വ​യ്ക്കും.