മരുന്നു പായ്ക്കറ്റുകളിൽ ബ്രെയ്‌ലി ലിപിയുമായി യുഎഇ

ദു​ബാ​യ്: കാ​ഴ്ച പ​രി​മി​തി​യു​ള്ള​വ​ർ​ക്ക് മ​രു​ന്നു​ക​ൾ തി​ര​ഞ്ഞെ​ടു​ത്ത് ക​ഴി​ക്കാ​ൻ ഇ​നി അ​പ​ര​രു​ടെ സ​ഹാ​യം തേ​ടേ​ണ്ടി​വ​രി​ല്ല. ബ്രെ​യ്‌​ലി ലി​പി​യി​ൽ മ​രു​ന്ന് പാ​ക്ക​റ്റു​ക​ളി​ൽ കു​റി​പ്പ​ടി​ക​ൾ രേ​ഖ​പ്പെ​ടു​ത്തു​ന്ന നൂ​ത​ന പ​ദ്ധ​തി​യു​മാ​യാ​ണ് യു​എ​ഇ കാ​ഴ്ച​പ​രി​മി​തി​യു​ള്ള​വ​ർ​ക്ക് സ​ഹാ​യ​വു​മാ​യെ​ത്തു​ന്ന​ത്. സാ​യി​ദ് ഹ​യ​ർ ഓ​ർ​ഗ​നൈ​സേ​ഷ​ൻ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് വി​പ്ല​വ​ക​ര​മെ​ന്ന് വി​ശേ​ഷി​പ്പി​ക്കാ​വു​ന്ന പ​ദ്ധ​തി​ക്ക് ആ​രോ​ഗ്യ മ​ന്ത്രാ​ല​യം തു​ട​ക്ക​മി​ട്ടി​രി​ക്കു​ന്ന​ത്. ഇം​ഗ്ലി​ഷ്, അ​റ​ബി ഭാ​ഷ​ക​ൾ​ക്ക് പു​റ​മെ ഉ​റു​ദു​വി​ലും മെ​ഡി​സി​ൻ ലേ​ബ​ലു​ക​ളി​ൽ കു​റി​പ്പ​ടി അ​ച്ച​ടി​ക്കും. നി​ശ്ച​യ​ദാ​ർ​ഢ്യ വി​ഭാ​ഗ​ക്കാ​രു​ടെ അ​വ​കാ​ശ​ങ്ങ​ൾ പ​രി​ര​ക്ഷി​ക്കു​ന്ന​തി​നും മാ​ന്യ​വും സു​ര​ക്ഷി​ത​വു​മാ​യ ജീ​വി​തം ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നു​മു​ള്ള യു​എ​ഇ സ​ർ​ക്കാ​രി​ന്‍റെ നി​ർ​ദേ​ശ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ് പ​ദ്ധ​തി. അ​വ​രു​ടെ ക​ഴി​വു​ക​ൾ പി​ന്തു​ണ​യ്ക്കു​ന്ന​തി​നും അ​വ​രെ സ​മൂ​ഹ​ത്തി​ൽ സ​മ​ന്വ​യി​പ്പി​ക്കു​ന്ന​തി​നും സ​ഹാ​യി​ക്കു​ന്ന ഉ​ചി​ത​മാ​യ സേ​വ​ന​ങ്ങ​ൾ ന​ൽ​കു​ക​യാ​ണ് ഇ​തി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം പ്ര​തി​നി​ധി​ക​ൾ വ്യ​ക്ത​മാ​ക്കി. വി​ദ​ഗ്ധ​രു​ടെ സ​ഹാ​യ​ത്തോ​ടെ മ​രു​ന്ന് കു​റി​പ്പ​ടി​ക​ളു​ടെ ബ്രെ​യ്‌​ലി ലേ​ബ​ലി​ങ് ത​യാ​റാ​ക്കി യു​എ​ഇ​യി​ലെ ഏ​ക ബ്രെ​യ്‌​ലി പ്ര​സ്സാ​യ സാ​യി​ദ് ഹ​യ​ർ ഓ​ർ​ഗ​നൈ​സേ​ഷ​ൻ പ്രി​ന്റി​ങ് പ്ര​സ്സി​ൽ അ​ച്ച​ടി​ച്ചാ​ണ് വി​പ​ണി​യി​ലെ​ത്തി​ക്കു​ന്ന​ത്. സേ​വ​ന ഉ​പ​യോ​ക്താ​ക്ക​ളി​ൽ നി​ന്നും അ​വ​രു​ടെ കു​ടും​ബ​ങ്ങ​ളി​ൽ നി​ന്നും പ്ര​തി​ക​ര​ണം ആ​രാ​യു​ന്ന​തി​ന് സ​ർ​വേ​യും പൂ​ർ​ത്തി​യാ​ക്കി. ഈ ​സം​രം​ഭ​ത്തെ​ക്കു​റി​ച്ചും പ​ങ്കെ​ടു​ക്കു​ന്ന ഫാ​ർ​മ​സി​ക​ളു​ടെ പേ​രു​ക​ളെ​ക്കു​റി​ച്ചും വി​ശ​ദീ​ക​രി​ക്കു​ന്ന​തി​ന് സോ​ഷ്യ​ൽ മീ​ഡി​യ ക്യാം​പെ​യി​ൻ സം​ഘ​ടി​പ്പി​ക്കും. ഫാ​ർ​മ​സി​സ്റ്റു​ക​ളു​മാ​യും ഫാ​ർ​മ​സ്യൂ​ട്ടി​ക്ക​ൽ ക​മ്പ​നി​ക​ളു​മാ​യും മ​ന്ത്രാ​ല​യം നി​ര​ന്ത​രം സ​മ്പ​ർ​ക്കം പു​ല​ർ​ത്തി വ​രു​ന്നു​ണ്ട്. മ​രു​ന്ന് പാ​ക്കേ​ജു​ക​ളി​ൽ ബ്രെ​യ്‌​ലി പ്ര​യോ​ഗി​ക്കു​ന്ന ലോ​ക​ത്തി​ലെ ആ​ദ്യ രാ​ജ്യ​മാ​ണ് യു​എ​ഇ. ഫാ​ർ​മ​സ്യൂ​ട്ടി​ക്ക​ൽ മേ​ഖ​ല​യി​ൽ സു​പ്ര​ധാ​ന വി​കാ​സ​മാ​യി ഇ​തു മാ​റു​മെ​ന്ന കാ​ര്യ​ത്തി​ൽ സം​ശ​യ​മി​ല്ല. യു​എ​ഇ​യി​ൽ താ​മ​സി​ക്കു​ന്ന വി​ദേ​ശി​ക​ളാ​യ കാ​ഴ്ച​യി​ല്ലാ​ത്ത​വ​ർ​ക്ക് എ​ളു​പ്പ​ത്തി​ൽ ഉ​പ​യോ​ഗി​ക്കാ​നാ​യി അ​റ​ബി, ഇം​ഗ്ലി​ഷ്, ഉ​റു​ദു ഭാ​ഷ​ക​ളി​ൽ ബ്രെ​യ്‌​ലി ലേ​ബ​ലു​ക​ൾ ല​ഭ്യ​മാ​ണ്.