പിടികിട്ടാപ്പുള്ളികളെ വിലങ്ങിടാനായി പൊലിസ് റെയ്ഡ് തുടങ്ങി


തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ കേസുകളില്‍ പെട്ട് ജാമ്യമെടുക്കാതെ മുങ്ങി നടക്കുന്നവരെ തേടി പൊലിസ്. 2024 പൊതുതിരഞ്ഞെടുപ്പിന്റെ ക്രമാസമാധാനപരിപാലനത്തിനും പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനും വേണ്ടിയാണ് പിടികിട്ടാപ്പുള്ളികളെ തേടി പൊലിസ് അന്വേഷണം ശക്തമാക്കിയത്. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ആയിരത്തിലധികം പേര്‍ പിടിക്കപ്പെട്ടു. വരും ദിവസങ്ങളിലും തുടരുമെന്നു പൊലിസ് അറിയിച്ചു.
അതേസമയം വ്യക്തികള്‍ ലൈസന്‍സുള്ള ആയുധം കൈവശം വെക്കുന്നതും കൊണ്ടുനടക്കുന്നതും നിരോധിച്ച് ജില്ലാ കലക്ടര്‍മാര്‍ ഉത്തരവ് പുറപ്പെടുവിച്ചു. ആരെങ്കിലും ആയുധം കൈവശം വെച്ചാല്‍ ക്രിമിനല്‍ ചട്ടം 1973 സെക്ഷന്‍ 144 പ്രകാരം ജില്ലാ മജിസ്ട്രേറ്റ് നടപടികള്‍ സ്വീകരിക്കുന്നതാണ്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് മുതല്‍ ഫലം പ്രഖ്യാപിക്കുന്നത് വരെയാണ് നിരോധനം.