സൗദി അറേബ്യയും ഉക്രെയ്നും വ്യോമ ഗതാഗത സേവന കരാറിൽ ഒപ്പു വെച്ചു

റിയാദ് : സൗദി അറേബ്യയും ഉക്രെയ്നും വ്യോമ ഗതാഗത സേവന കരാറിൽ ഒപ്പുവെച്ചതായി സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു.
റെഗുലേറ്ററി വ്യവസ്ഥകൾ, എയർ സുരക്ഷ, വ്യോമയാന സുരക്ഷ, പ്രവർത്തിപ്പിക്കേണ്ട റൂട്ടുകളുടെ ഷെഡ്യൂൾ തുടങ്ങി വിമാന ഗതാഗത സേവനങ്ങളിലെ സഹകരണം വർദ്ധിപ്പിക്കുന്ന നിരവധി നിയന്ത്രണ വ്യവസ്ഥകൾ കരാറിൽ ഉൾപ്പെടുന്നു.

ജനറൽ അതോറിറ്റി ഫോർ സിവിൽ ഏവിയേഷൻ (ജി‌എ‌സി‌എ) പ്രസിഡന്റ് അബ്ദുൽഹാദി ബിൻ അഹമ്മദ് അൽ മൻസൂരി, ഉക്രെയ്നിലെ സ്റ്റേറ്റ് ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ മേധാവി ഒലെക്സാണ്ടർ ബിൽചുക്ക് എന്നിവർ റിയാദിലെ ജിഎസിഎ യുടെ ആസ്ഥാനത്ത് ആണ് സഹകരണ കരാറിൽ ഒപ്പുവച്ചത്.

അന്താരാഷ്ട്ര മാനദണ്ഡങ്ങൾ പാലിച്ച് വിമാന ഗതാഗതം വികസിപ്പിക്കുവാനും സിവിൽ ഏവിയേഷൻ വ്യവസായത്തിൽ ആഗോളതലത്തിൽ രാജ്യത്തിന്റെ സ്ഥാനം ശക്തിപ്പെടുത്തുവാനും സാമ്പത്തിക വളർച്ചയും സുസ്ഥിരതയും കൈവരിക്കാനും ഇതിലൂടെ കഴിയുമെന്ന് GACA വിലയിരുത്തി.