അബുദാബിയില്‍ സ്കൂളുകള്‍ ഈ മാസം 14ന് തുറക്കും

അബുദാബി: അബുദാബിയില്‍ സ്കൂളുകള്‍ ഈ മാസം 14ന് തുറക്കും.സ്കൂളില്‍ നേരിട്ടെത്തി പഠിക്കാന്‍ റജിസ്റ്റര്‍ ചെയ്ത എല്ലാ ഗ്രേഡുകളിലെയും വിദ്യാര്‍ഥികള്‍ക്ക് സ്കൂളിലെത്താം.ദേശീയ അത്യാഹിത, ദുരന്ത നിവാരണ സമിതിയും സ്കൂള്‍ തുറക്കാന്‍ ശുപാര്‍ശ ചെയ്തിരുന്നു.

ഇതേസമയം ഇ-ലേണിങ് തിരഞ്ഞെടുത്ത വിദ്യാര്‍ഥികള്‍ക്ക് വിദ്യാഭ്യാസ വര്‍ഷാവസാനം വരെ അതു തുടരാനും അനുമതിയുണ്ട്. ശൈത്യകാല അവധിക്കുശേഷം യുഎഇയില്‍ ജനുവരി മൂന്നിനു സ്കൂള്‍ തുറന്നെങ്കിലും 2 ഘട്ടമായി 5 ആഴ്ചത്തേക്കു ഇ-ലേണിങ് തുടരാന്‍ അബുദാബി വിദ്യാഭ്യാസ വിജ്ഞാന വകുപ്പ് നിര്‍ദേശിച്ചിരുന്നു.