കോവിഡ്-19; തൊഴില്‍രംഗത്ത് നിര്‍ണ്ണായക തീരുമാനങ്ങളുമായി സൗദി

ജിദ്ദ: കോവിഡ് മൂലം പ്രശ്‌നങ്ങള്‍ അനുഭവിക്കുന്ന യുവതീയുവാക്കള്‍ക്ക് സഹായം നല്‍കുമെന്ന് സൗദി മാനവ വിഭവശേഷി, സാമൂഹിക വികസനമന്ത്രി എന്‍ജി. അഹമ്മദ് അല്‍രാജിഹി. ജി20 തൊഴില്‍ മന്ത്രിമാരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

2015 ലെ ജി20 സമ്മേളനത്തില്‍ ഒപ്പുവെച്ച കരാര്‍ നിറവേറ്റുന്നതിന്റെ ഭാഗമാണിത്. മാറുന്ന സാഹചര്യത്തില്‍ എല്ലാവര്‍ക്കും സാമൂഹിക സംരക്ഷണം നല്‍കുന്നതിന് മുന്‍ഗണന നല്‍കേണ്ടതുണ്ടെന്ന് മന്ത്രി പറഞ്ഞു. 2020ലെ പ്രവര്‍ത്തനങ്ങളില്‍ മുന്‍ഗണന നല്‍കേണ്ടത് കോവിഡ് പ്രത്യാഘാതങ്ങള്‍ ലഘൂകരിക്കുന്നതിനും സുസ്ഥിരവും ദീര്‍ഘകാലവുമായ ആനുകൂല്യങ്ങള്‍ നല്‍കുന്നതിനുമാവണം. തൊഴിലിടത്തിലെ ലിംഗസമത്വം പ്രധാന മുന്‍ഗണനയാണ്. ഈ വര്‍ഷത്തെ ജി20 അധ്യക്ഷ പദവി അലങ്കരിക്കുന്ന സൗദി അറേബ്യയുടെ പിന്തുണക്കും പ്രതിബദ്ധതക്കും അദ്ദേഹം നന്ദി പറഞ്ഞു.