യുഎഇയിൽ 18 മരണം കൂടി, 3025 പുതിയ കേസുകൾ

ദുബായ്: യുഎഇയിൽ കോവിഡ് ബാധിച്ച് 18 പേർകൂടി മരിച്ചതോടെ രാജ്യത്ത് ആകെ മരിച്ചവരുടെ എണ്ണം 1182 ആയി. പുതുതായി 3025 പേർക്കാണ് രോഗസ്ഥിരീകരണം. ഇതോടെ, ആകെ രോഗികളുടെ എണ്ണം 381662 ആയി ഉയർന്നു. രോഗമുക്തി നേടിയവർ 375059. ഇപ്പോൾ ചികിത്സയിലുള്ളത് 5421 പേർ. മൂന്നുകോടി ആളുകളിൽ ഇതുവരെ കോവിഡ് പരിശോധന നടത്തിയതായി അധികൃതർ.

കോവിഡ് ചട്ടങ്ങൾ ലംഘിക്കുന്നവർക്കെതിരേ യുഎഇയിൽ കർശന നടപടികളെടുക്കുന്നുണ്ട്. കഴിഞ്ഞ ദിവസം ദുബായിൽ നാലു സ്ഥാപനങ്ങൾ അടച്ചു പൂട്ടിയിരുന്നു. മാത്രമല്ല, 23 സ്ഥാപനങ്ങൾക്ക് താക്കീതും നൽകി. സാമൂഹിക അകലം പാലിക്കാത്ത പരിപാടികൾക്കു വിലക്കുണ്ട്. ഭക്ഷണശാലകളിൽ ഇത് നിർബന്ധം. ശുചിത നിയമങ്ങൾ പാലിക്കാത്തവർക്കും അണുനശീകരണം നടത്താത്ത സ്ഥാപനങ്ങൾക്കും പിഴയിടാക്കുന്നു. നിയമലംഘനങ്ങൾ കണ്ടാൽ പൊതുജനം പൊലീസിനെ അറിയിക്കേണ്ടതുണ്ട്. ദുബായ് കൺസ്യൂമർ ആപ്പുവഴിയോ 600545555 എന്ന നമ്പറിലോ അറിയിക്കാം.