അറബ് സഖ്യം തലയ്ക്കു വിലയിട്ട ഹൂതി തീവ്രവാദിയെ വധിച്ചു

ദുബായ്: ഹൂതി തലവന്‍ സക്കരിയ അല്‍ ഷാമി കൊല്ലപ്പെട്ടു. അറബ് സഖ്യം തലയ്ക്കു വിലയിട്ട ഷാമിയെ ഞായറാഴ്ചയുണ്ടായ ഏറ്റുമുട്ടലിലാണ് വധിച്ചത്. ഇയാളെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് രണ്ടു കോടി ഡോളര്‍ ഇനാം പ്രഖ്യാപിച്ചിരുന്നു.

ഹൂതി തീവ്രവാദികളും അവരെ ഏതെങ്കിലും തരത്തില്‍ പിന്തുണയ്ക്കുന്നവരുമുള്‍പ്പെടെ 40 പേര്‍ അടങ്ങുന്ന അറബ് സഖ്യത്തിന്റെ എ ലിസ്റ്റില്‍ നാലാംസ്ഥാനത്താണ് ഷാമി.

അതേസമയം, ഇയാള്‍ എവിടെവച്ചാണ് കൊല്ലപ്പെട്ടതെന്നോ എന്നാണ് കൊല്ലപ്പെട്ടതെന്നോ വ്യക്തമല്ല. യെമന്‍ തലസ്ഥാനം സനായ്ക്കടുത്ത് ഞായറാഴ്ച രാവിലെ സഖ്യസേന വ്യോമാക്രമണം നടത്തിയിരുന്നു.