രണ്ടാം ഡോസ് വാക്സിൻ സ്വീകരിച്ചാലുടൻ ഖത്തർ വിടാം

ദോ​ഹ: ഖ​ത്ത​റി​ൽ​നി​ന്ന്​ കോ​വി​ഡ്​ വാ​ക്​​സി​ൻ ര​ണ്ടാം ഡോ​സ്​ സ്വീ​ക​രി​ച്ചവർക്ക് ഉ​ട​ൻ രാ​ജ്യം വി​ടാൻ അനുമതി. രാ​ജ്യ​ത്തു​നി​ന്ന്​ വാ​ക്​​സി​ൻ സ്വീ​ക​രി​ച്ച​വ​ർ മൂ​ന്നു​മാ​സ​ത്തി​നു​ള്ളി​ൽ മ​ട​ങ്ങി​യെ​ത്തി​യാ​ൽ ക്വാ​റ​ന്‍റീൻ വേ​ണ്ടെ​ന്ന ഇ​ള​വ്​ നേ​ര​ത്തേ പ്രാ​ബ​ല്യ​ത്തി​ൽ വ​ന്നി​രു​ന്നു. ര​ണ്ടാം​ഡോ​സ്​ സ്വീ​ക​രി​ച്ച​തി​ന്​ ശേ​ഷ​മു​ള്ള 14 ദി​വ​സം ക​ഴി​ഞ്ഞു​ള്ള മൂ​ന്നു​മാ​സ​മാ​ണ്​ ഇ​തി​ന്​ പ​രി​ഗ​ണി​ക്കു​ക. 14 ദി​വ​സ​മെ​ന്ന ഈ ​കാ​ല​യ​ള​വ്​ സം​ബ​ന്ധി​ച്ച്​ പ​ല​ർ​ക്കും ആ​ശ​യ​ക്കു​ഴ​പ്പ​മു​ണ്ടാ​യി​രു​ന്നു.

വാ​ക്​​സി​ൻ സ്വീ​ക​രി​ച്ചു​ക​ഴി​ഞ്ഞ്​ 14 ദി​വ​സം ഖ​ത്ത​റി​ൽ ത​ന്നെ നി​ൽ​ക്ക​ണ​മെ​ന്ന തെ​റ്റി​ദ്ധാ​ര​ണ​യും ഉ​ണ്ടാ​യി​രു​ന്നു. ഇ​തി​നാ​ലാ​ണ്​ ആ​രോ​ഗ്യ മ​ന്ത്രാ​ല​യം വി​ശ​ദീ​ക​ര​ണം പു​റ​ത്തി​റ​ക്കി​യ​ത്. ര​ണ്ടാം​ഡോ​സ്​ സ്വീ​ക​രി​ച്ചു​ക​ഴി​ഞ്ഞ്​ എ​പ്പോ​ൾ വേ​ണ​മെ​ങ്കി​ലും വി​ദേ​ശ​ത്തേ​ക്ക്​ പോ​കാം. ഖ​ത്ത​റി​ൽ നി​ന്ന്​ വാ​ക്സി​ൻ സ്വീ​ക​രി​ച്ച​വ​ർ രാ​ജ്യ​ത്തി​ന് പു​റ​ത്തു​പോ​യി മൂ​ന്നു​മാ​സ​ത്തി​നു​ള്ളി​ൽ തി​രി​ച്ചെ​ത്തി​യാ​ലാ​ണ്​ ക്വാ​റ​ൻ​റീ​ൻ ആ​വ​ശ്യ​മി​ല്ലാ​ത്ത​ത്. കോ​വി​ഡ് പോ​സി​റ്റി​വാ​യ രോ​ഗി​ക​ളു​മാ​യി സ​മ്പ​ർ​ക്കം പു​ല​ർ​ത്തി​യാ​ലും ക്വാ​റ​ൻ​റീ​ൻ ആ​വ​ശ്യ​മി​ല്ല. ഇ​വ​ർ ഖ​ത്ത​റി​ലെ​ത്തു​മ്പോ​ൾ കോ​വി​ഡ്-19 നെ​ഗ​റ്റി​വ് സ​ർ​ട്ടി​ഫി​ക്ക​റ്റ് ഹാ​ജ​രാ​ക്ക​ണം. മൂ​ന്നു​മാ​സ​മെ​ന്ന ഈ ​കാ​ല​യ​ള​വ്​ നീ​ട്ടാ​നും സാ​ധ്യ​ത​യു​ണ്ട്.