കോവിഡ് സുരക്ഷാമാനദണ്ഡം; റിയാദില്‍ ശക്തമായ പരിശോധന

റിയാദ്: കോവിഡ് മുന്‍കരുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി സ്ഥാപനങ്ങളില്‍ ശക്തമായ പരിശോധന. ഓഫിസുകളിലും കടകളിലും പരിശോധന തുടരും. നിയമം തെറ്റിക്കുന്നവര്‍ക്ക് പിഴ നല്‍കേണ്ടിവരും. ഓഫിസില്‍ പ്രവേശിക്കുന്നവരുടെ ടെമ്പറേച്ചര്‍ പരിശോധിക്കാതിരിക്കുക തുടങ്ങിയവയാണ് പ്രധാനമായും പരിശോധിക്കുന്നത്.
ഇന്ന് ബത്ഹയിലെ ബാങ്കുകളിലും ഓഫിസുകളിലും പരിശോധന നടന്നു. വരും ദിവസങ്ങളിലും തുടരും.
അതേസമയം തൊഴില്‍ നിയമലംഘനം തടയാനും പരിശോധന നടക്കുന്നുണ്ട്. ഈ വര്‍ഷം ഇതുവരെ 4,35000 സ്ഥാപനങ്ങളില്‍ പരിശോധിച്ചുവെന്ന് സൗദി മാനവ വിഭവശേഷി മന്ത്രാലയം അറിയിച്ചു. തൊഴിലിടങ്ങളില്‍ പത്തു ശതമാനം നിയമം ലംഘനം നടക്കുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്.
അതേസമയം ഡിസംബര്‍ ഒന്നു മുതല്‍ എല്ലാ തൊഴിലാളികള്‍ക്കും ബാങ്ക് വഴി മാത്രമേ ശമ്പളം നല്‍കാവൂവെന്നും മന്ത്രാലയം അറിയിച്ചു.