അജ്മാനിൽ കഫേയ്ക്ക് 60,000 ദിർഹം പിഴ

അജ്മാൻ: കോവിഡ് വ്യാപനത്തിനെതിരേ യുഎഇ കടുത്ത നിയന്ത്രണങ്ങളിലേക്കു കടന്നതിനു പിന്നാലെ അജ്മാനിൽ ചട്ടംലഘിച്ച കഫേയ്ക്കെതിരേ 60,000 ദിർഹം പിഴ ചുമത്തി. അജ്മാൻ ദുരന്തനിവാരണ സമതിയും സാമ്പത്തിക വികസന ഡിപ്പാർട്ടമെന്‍റും ചൊവ്വാഴ്ചയാണ് ഇക്കാര്യമറിയിച്ചത്. അർധരാത്രി 12നുശേഷം കഫേകൾ അടയ്ക്കണമെന്ന ഉത്തരവ് ലംഘിച്ചതാണ് പിഴയീടാക്കാൻ കാരണം.

ചട്ടംലംഘിച്ച കഫേ പുലർച്ചെ രണ്ടുമണിവരെ പ്രവർത്തിച്ചതാണ് നടപടിക്കിടയാക്കിയത്. മറ്റു കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതിരുന്നതും പിഴ വിധിക്കാൻ കാരണമായി. ഒരുമാസത്തേക്ക് കട തുറക്കുന്നതിനും വിലക്കുണ്ട്.

സാമ്പത്തിക വികസന വിഭാഗം നേരത്തേ കടയിൽ ഒട്ടിച്ച മുന്നറിയിപ്പ് സ്റ്റിക്കർ അനുമതിയില്ലാതെ നീക്കം ചെയ്തതിനാണ് പതിനായിരം ദിർഹം പിഴ ചുമത്തിയത്. സമയ നിയന്ത്രണം ലംഘിച്ചതിന് 50000 ദിർഹമാണ് പിഴ.