ഖത്തറും സൗദിയും ചരക്കുനീക്കം പുനരാരംഭിച്ചു

റിയാദ്: സൗദിയും ഖത്തറും തമ്മില്‍ കരാതിര്‍ത്തി വഴിയുള്ള വാണിജ്യ ചരക്ക് നീക്കം ഇന്ന് തുടങ്ങും. സൗദിയിലെ സല്‍വ അതിര്‍ത്തിയില്‍ ഇതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായിട്ടുണ്ട്. ചരക്കുകള്‍ സ്വീകരിക്കാന്‍ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായതായി ഖത്തറും അറിയിച്ചു. കൊവിഡ് സാഹചര്യത്തില്‍ പ്രോട്ടോകോള്‍ പാലിച്ചാകും ചരക്കു നീക്കം. ഖത്തറുമായുള്ള ബന്ധം പുനസ്ഥാപിച്ചതിന് പിന്നാലെയാണ് ചരക്കു നീക്കം തുടങ്ങുന്നത്.

ഖത്തറിലേക്ക് സൗദിയിലെ അതിര്‍ത്തിയായ സല്‍വ വഴിയാണ് പ്രവേശിക്കുക. ഖത്തര്‍ ഭാഗത്തെ അതിര്‍ത്തിയായ അബൂസംറ അതിര്‍ത്തി വരെ ചരക്കു വാഹനങ്ങള്‍ക്ക് നീങ്ങാം.