മലയാളി വിദ്യാര്‍ഥിനി റിയാദില്‍ മരിച്ചു

റിയാദ്: അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന വിദ്യാര്‍ഥിനി റിയാദില്‍ മരിച്ചു. തൃശൂര്‍ മാള സ്വദേശി ബ്ലാക്കല്‍ അനസിന്റെയും മൂവാറ്റുപുഴ കാവുങ്കര പടിഞ്ഞാറേചാലില്‍ പി.എസ്.

അബുവിന്റെ മകള്‍ ഷൈനിയുടെയും മകള്‍ ആമിന ജുമാന (21) ആണ് മരിച്ചത്.

റിയാദില്‍ ഖബറടക്കി. റിയാദ് നൂറാ കോളജ് വിദ്യാര്‍ഥിനിയായിരുന്നു ജുമാന. പിതാവ് അനസ് സോണി കമ്ബനിയുടെ റിയാദ് ബ്രാഞ്ചില്‍ ജീവനക്കാരനാണ്. റിയാദിലെ ആഫ്രിക്കന്‍ എംബസി സ്‌കൂളില്‍ അധ്യാപികയാണ് മാതാവ് ഷൈനി. സഹോദരിമാര്‍: യാരാ ജുഹാന, റോയ റസാന (ഇരുവരും റിയാദ് ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍).