സൗദിക്കെതിരെ വീണ്ടും ഹൂതി ആക്രമണ ശ്രമം

റിയാദ്: സൗദിക്കെതിരെ യമനിലെ ഹൂതികള്‍ വീണ്ടും ആയുധങ്ങള്‍ ഘടിപ്പിച്ച ഡ്രോണ്‍ വിക്ഷേപിച്ചു. എന്നാല്‍, ഹൂതികളുടെ ലക്ഷ്യം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ലെന്നും ലക്ഷ്യ സ്ഥാനം എത്തും മുമ്ബ് തന്നെ ആയുധ ഡ്രോണ്‍ തകര്‍ത്തതായി അറബ് സഖ്യ സേന അറിയിച്ചു. ഏതാനും ദിവസങ്ങളായി സൗദിക്കെതിരെ യമനിലെ ഇറാന്‍ അനുകൂല ഹൂതികള്‍ തുടര്‍ച്ചയായി ആക്രമണം നടത്തി വരികയാണ്.

കഴിഞ്ഞയാഴ്ച്ച അബഹ വിമാനത്താവളത്തിന് നേരെ നടന്ന ആക്രമണത്തില്‍ യാത്ര വിമാനത്തിന് തീ പിടിച്ചിരുന്നു. തൊട്ടടുത്ത ദിവസങ്ങളില്‍ വീണ്ടും ഇതേ വിമാനത്താവളത്തിന് നേരെ ആക്രമണങ്ങള്‍ നടന്നിരുന്നു. കൂടാതെ, ഓരോ ദിവസവും നിരവധി തവണ ഡ്രോണ്‍, മിസൈല്‍ സൗദിക്കെതിരെ വിക്ഷേപിച്ചെങ്കിലും സൗദി നേതൃത്വത്തിലുള്ള സഖ്യ സേന കൃത്യമായി ഇവ തകര്‍ക്കുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവാകുകയായിരുന്നു.

സൗദി ജനവാസ മേഖല കേന്ദ്രീയകരിച്ച്‌ നടക്കുന്ന ആക്രമണ ശ്രമം അന്തരാരാഷ്ട്ര യുദ്ധ കുറ്റമാണെന്ന് സഖ്യ സേന പറഞ്ഞു.