യു.എ.ഇ വിസ കാലാവധി കഴിഞ്ഞവര്‍ പിഴ അടയ്ക്കണം

ദുബായ്: യു.എ.ഇ താമസവിസ, എമിറേറ്റ്‌സ് ഐ.ഡി എന്നിവയുടെ കാലാവധി കഴിഞ്ഞവര്‍ തിങ്കളാഴ്ച മുതല്‍ പിഴ നല്‍കണം. മാര്‍ച്ച് ഒന്നുമുതല്‍ ജൂലൈ് 11 വരെ വിസ കാലാവധി കഴിഞ്ഞവര്‍ക്ക് പിഴയില്ലാതെ നാട്ടിലേക്ക് മടങ്ങാനും വിസ പുതുക്കാനും നീട്ടി നല്‍കിയിരുന്ന സമയം ഞായറാഴ്ച അവസാനിച്ചതോടെയാണിത്. ഇനിമുതല്‍ പിഴ നല്‍കിയാല്‍ മാത്രമേ നാട്ടിലേക്ക് പോകാനോ വിസ നിയമാനുസൃതമാക്കാനോ സാധിക്കൂ. 

എമിറേറ്റ്‌സ് ഐ.ഡി കഴിഞ്ഞവരും പിഴ നല്‍കണം. ആദ്യദിനം 125 ദിര്‍ഹവും പിന്നീടുള്ള ദിവസങ്ങളില്‍ 25 ദിര്‍ഹം വീതവുമാണ് പിഴയീടാക്കുക. കൂടാതെ രാജ്യം വിടുമ്പോള്‍ 250 ദിര്‍ഹം അധികമായി നല്‍കണം. എമിറേറ്റ്‌സ് ഐ.ഡി പുതുക്കാത്തവര്‍ക്ക് ദിവസം 20 ദിര്‍ഹവും പിഴ ചുമത്തും. 

ദുബായ്- യു.എ.ഇ താമസവിസ, എമിറേറ്റ്‌സ് ഐ.ഡി എന്നിവയുടെ കാലാവധി കഴിഞ്ഞവര്‍ തിങ്കളാഴ്ച മുതല്‍ പിഴ നല്‍കണം. മാര്‍ച്ച് ഒന്നുമുതല്‍ ജൂലൈ് 11 വരെ വിസ കാലാവധി കഴിഞ്ഞവര്‍ക്ക് പിഴയില്ലാതെ നാട്ടിലേക്ക് മടങ്ങാനും വിസ പുതുക്കാനും നീട്ടി നല്‍കിയിരുന്ന സമയം ഞായറാഴ്ച അവസാനിച്ചതോടെയാണിത്. ഇനിമുതല്‍ പിഴ നല്‍കിയാല്‍ മാത്രമേ നാട്ടിലേക്ക് പോകാനോ വിസ നിയമാനുസൃതമാക്കാനോ സാധിക്കൂ. 

എമിറേറ്റ്‌സ് ഐ.ഡി കഴിഞ്ഞവരും പിഴ നല്‍കണം. ആദ്യദിനം 125 ദിര്‍ഹവും പിന്നീടുള്ള ദിവസങ്ങളില്‍ 25 ദിര്‍ഹം വീതവുമാണ് പിഴയീടാക്കുക. കൂടാതെ രാജ്യം വിടുമ്പോള്‍ 250 ദിര്‍ഹം അധികമായി നല്‍കണം. എമിറേറ്റ്‌സ് ഐ.ഡി പുതുക്കാത്തവര്‍ക്ക് ദിവസം 20 ദിര്‍ഹവും പിഴ ചുമത്തും. 

ആറ് മാസത്തില്‍ കൂടുതല്‍ യു.എ.ഇക്ക് പുറത്തുള്ള താമസവിസക്കാര്‍ക്ക് തിരിച്ചുവരാനാകുമെന്ന് ദുബായ് ഇമിഗ്രേഷന്‍ അറിയിച്ചു. വിസ സാധുവായിരിക്കണം. താമസവിസയുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ക്കും പിഴകളെക്കുറിച്ചും കൂടുതലറിയാന്‍ ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് (www.ica.gov.ae) വെബ്‌സൈറ്റ് പരിശോധിക്കാവുന്നതാണ്.