ഇന്‍ഡോറിലും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പത്രിക പിന്‍വലിച്ചു

ഇന്‍ഡോര്‍: മധ്യപ്രദേശിലെ ഇന്‍ഡോര്‍ ലോക്സഭാ സീറ്റിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി അക്ഷയ് കാന്തി ബാം നാമനിര്‍ദേശ പത്രിക പിന്‍വലിച്ചു.
അക്ഷയ് ബിജെപിയില്‍ ചേര്‍ന്നതായി റിപ്പോര്‍ട്ടുകളുണ്ട്. അക്ഷയ്ക്കൊപ്പമുള്ള ചിത്രം ബിജെപി നേതാവ് കൈലാസ് വിജയ് വര്‍ഗീയ ട്വിറ്ററില്‍ പങ്കുവച്ചു.
ബിജെപിയുടെ സിറ്റിങ് എംപി ശങ്കര്‍ ലാല്‍വാനിക്കെതിരെയാണ് ബാമിനെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാക്കിയത്. മെയ് 13നാണ് ഇവിടെ വോട്ടെടുപ്പ്.
ബാം സ്ഥാനാര്‍ഥിത്വം പിന്‍വലിച്ചതായി ഔദ്യോഗിക വൃത്തങ്ങള്‍ സ്ഥിരീകരിച്ചു. കോണ്‍ഗ്രസ് ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല.
നേരത്തെ ഗുജറാത്തിലെ സൂറത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നോമിനേഷന്‍ പിന്‍വലിച്ചതോടെ ബിജെപി എതിലില്ലാതെ ജയിച്ചിരുന്നു