സൗദി അറേബ്യയില്‍ കോവിഡ്​ ബാധിച്ച്‌​ ഇന്ന് 11 പേര്‍ മരിച്ചു

റിയാദ്​: ഇന്ന് സൗദി അറേബ്യയില്‍ കോവിഡ്​ ബാധിച്ച്‌​ 11 പേര്‍ മരിച്ചു. മരണസംഖ്യ 6196 ആയി ഉയര്‍ന്നു. 119 പേര്‍ക്ക്​ കൂടി പുതുതായി രോഗ​ ബാധ സ്ഥിരീകരിച്ചു. 174 പേര്‍ സുഖം പ്രാപിച്ചു. ഇതോടെ രാജ്യത്ത്​ റിപ്പോര്‍ട്ട്​ ചെയ്​ത കോവിഡ്​ കേസുകളുടെ ആകെ എണ്ണം 362339 ഉം രോഗമുക്തരുടെ എണ്ണം 3,53,353 ഉം ആയി.

രാജ്യത്ത് നിലവില്‍ കോവിഡ് പോസിറ്റീവായവര്‍​ 2790 പേരാണ്​. ഇതില്‍ 393 പേര്‍ മാത്രമാണ്​ ഗുരുതരാവസ്ഥയിലുള്ളത്​. ഇവര്‍ രാജ്യത്തെ വിവിധ ആശുപത്രികളിലെ തീവ്രപരിചരണ വിഭാഗത്തിലാണ്​. ബാക്കിയുള്ളവരുടെ ആരോഗ്യസ്ഥിതി തൃപ്​തികരമാണ്​. രാജ്യത്തെ കോവിഡ്​ മുക്തി നിരക്ക്​ 97.6 ശതമാനവും മരണനിരക്ക്​ 1.7 ശതമാനവുമായി തുടരുന്നു​. കഴിഞ്ഞ 24 മണിക്കൂറിനിടെ വിവിധ മേഖലകളില്‍ റിപ്പോര്‍ട്ട്​ ചെയ്​ത പുതിയ കോവിഡ്​ കേസുകള്‍: റിയാദ്​ 40, കിഴക്കന്‍ പ്രവിശ്യ 25, മക്ക​ 24, ഖസീം 9, മദീന 6, അസീര്‍ 5, നജ്​റാന്‍ 4, തബൂക്ക്​ 2, അല്‍ജൗഫ്​ 2, ഹാഇല്‍ 1, അല്‍ബാഹ 1.