കാർ ടെസ്റ്റിങ് സെന്‍ററുകളിൽ കോവിഡ് നെഗറ്റീവ് ഫലം നിർബന്ധം

അജ്മാൻ: കോവിഡ് പ്രതിരോധത്തിനായി പുതിയ നിബന്ധനകളുമായി അജ്മാൻ ഗതാഗത വകുപ്പ്. വാഹന പരിശോധനാ കേന്ദ്രങ്ങളിൽ പിസിആർ പരിശോധനാഫലം നിർബന്ധമാക്കിയാണ് ഗതാഗത മന്ത്രാലയം പുതിയ ഉത്തരവിറക്കിയത്. നെഗറ്റീവ് ഫലത്തിന്‍റെ സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ മാത്രമേ ഇത്തരം കേന്ദ്രങ്ങളിൽ കയറാൻ സാധിക്കുകയുള്ളൂ. 72 മണിക്കൂറിനുള്ളിൽ എടുത്ത പരിശോധനാഫലമാണ് സ്വീകരിക്കുക.

അതേസമയം, വാക്സിൻ സ്വീകരിച്ചവർക്ക് ഇതു ബാധകമല്ല. ഇന്നു (ശനിയാഴ്ച) മുതൽ നിയമം പ്രാബല്യത്തിലാകും. സ്പീഡ് ടെസ്റ്റിങ് കേന്ദ്രങ്ങളിലെ കസ്റ്റമർ ഹാപ്പിനസ് ഹാളിൽ പ്രവേശിക്കും മുൻപ് വാക്സിൻ എടുത്തതിന്‍റെയോ പരിശോധനാ ഫലത്തിന്‍റെയോ സർട്ടിഫിക്കറ്റുകൾ ഹാജരാക്കണം.

കഴിഞ്ഞദിവസം മുതൽ ദുബായിലും ഷാർജയിലും പൊലീസ് സ്റ്റേഷനുകളിൽ പ്രവേശിക്കുന്നതിന് പിസിആർ പരിശോനാഫലം നിർബന്ധമാക്കിയിരുന്നു.

റാസൽ ഖൈമ സാമ്പത്തിക വിഭാഗം ഓഫിസിലും ആർടിപിസിആർ ഫലം നിർബന്ധമാക്കിയിട്ടുണ്ട്.