കുവൈറ്റ്സിറ്റി: തടവുപുള്ളികൾക്ക് കോവിഡ് പ്രതിരോധ കുത്തിവയ്പ്പ് നൽകി കുവൈറ്റ് ആരോഗ്യമന്ത്രാലയം. സെൻട്രൽ ജയിൽ, പബ്ലിക് ജയിൽ, വനിത ജയിൽ എന്നിവിടങ്ങളിലെ 4,000 തടവുകാർക്ക് കോവിഡ് വാക്സിൻ നൽകുന്ന ക്യാംപെയ്ന് കഴിഞ്ഞദിവസം തുടക്കമായി.
ജയിൽ ആശുപത്രി അഡ്മിനിസ്ട്രേഷന്റെ മേൽനോട്ടത്തിൽ ആദ്യ ഡോസ് വാക്സിനാണ് നൽകിത്തുടങ്ങിയത്. സാംക്രമിക രോഗമുള്ളവർ, ഭക്ഷ്യ, മരുന്ന് അലർജിയുള്ളവർ തുടങ്ങിയവർക്ക് കുത്തിവെപ്പ് നൽകുന്നില്ല. ജയിൽപുള്ളികൾക്ക് കോവിഡ് പ്രതിരോധ കുത്തിവെപ്പ് ക്യാംപെയ്ൻ നടത്തുന്ന ആദ്യത്തെ രാജ്യങ്ങളിലൊന്നാണ് കുവൈറ്റ്.
നാടുകടത്തൽ കേന്ദ്രത്തിൽ കഴിയുന്നവർക്കും താമസകാര്യ വകുപ്പിന്റെ കസ്റ്റഡിയിലുള്ളവർക്കും വരും ദിവസങ്ങളിൽ വാക്സിൻ നൽകും.