രണ്ടു വര്‍ഷത്തിനിടെ ഒമാന്‍ വിട്ടത് 3 ലക്ഷം പ്രവാസികള്‍

മസ്കറ്റ് :സുല്‍ത്താനേറ്റില്‍ പ്രവാസികളുടെ എണ്ണത്തില്‍ വലിയ രീതിയിലുള്ള കുറവുണ്ടായെന്ന് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ 2 വര്‍ഷങ്ങളിലായാണ് ഇത്തരത്തില്‍ വലിയ രീതിയിലുള്ള കുറവുണ്ടായിട്ടുള്ളത്.

ഏകദേശം 3,00,000 പ്രവാസികളാണ് നാട്ടിലേക്ക് മടങ്ങിയിട്ടുള്ളത്. അതേ സമയം നിലവില്‍ 17 ലക്ഷത്തിലധികം പ്രവാസികളാണ് സുല്‍ത്താനേറ്റിലുള്ളതെന്നും ദേശീയ സ്ഥിതി വിവര മന്ത്രാലയം പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.