മയക്കുമരുന്ന് കള്ളക്കടത്ത്;‌ മൂന്ന് പ്രവാസികളെ ഒമാനില്‍ അറസ്റ്റ് ചെയ്തു

മസ്‌കറ്റ്: മയക്കുമരുന്ന് കള്ളക്കടത്തുമായി ബന്ധപ്പെട്ട് മൂന്ന് പ്രവാസികളെ ഒമാനില്‍ അറസ്റ്റ് ചെയ്തു. 41,282 കിലോഗ്രാം ക്രിസ്റ്റല്‍ മയക്കമരുന്നും സൈക്കോട്രോപിക് ലഹരിവസ്തുക്കളും കൈവശം വെച്ചതിനാണ് ഇവരെ റോയല്‍ ഒമാന്‍ പൊലീസ് പിടികൂടിയത്. ഒരു അന്താരാഷ്ട്ര സംഘത്തിന്റെ പങ്കാളിത്തത്തോടെ മയക്കുമരുന്ന് ലഹരിവസ്തുക്കള്‍ കടത്തിയിരുന്ന പ്രതികളെ ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍, പൊലീസ് കമാന്‍ഡ് എന്നിവ തുടര്‍ച്ചയായി നടത്തിയ അന്വേഷണത്തിനൊടുവിലാണ് അറസ്റ്റ് ചെയ്തത്. ഇവര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിച്ചെന്ന് അധികൃതര്‍ വ്യക്തമാക്കി.