ഇസ്രായേല്‍ വിമാനങ്ങള്‍ സൗദിയിലൂടെ പറന്നുതുടങ്ങി

റിയാദ്: ഇസ്രായേല്‍ വിമാനങ്ങള്‍ക്ക് സൗദി അറേബ്യയുടെ ആകാശാതിര്‍ത്തിയിലൂടെ പറക്കാന്‍ അനുമതി. യു.എ.ഇയിലേക്കുള്ള ഇസ്രായേല്‍ വിമാനങ്ങള്‍ക്കാണ് വ്യേമാതിര്‍ത്തി ലംഘിക്കാന്‍ സൗദി അറേബ്യ തത്വത്തില്‍ അനുമതി നല്‍കിയത്. തുടര്‍ന്ന് ഇസ്രായേല്‍ വിമാനങ്ങള്‍ ചൊവ്വാഴ്ച്ച മുതല്‍ സൗദിക്ക് മുകളിലൂടെ പറന്നുതുടങ്ങി.
വൈറ്റ് ഹൈസ് ഉപദേഷ്ടാവ് ജാരെദ് കുഷ്‌നറും ബ്രയാന്‍ ഹൂക്ക്, അവി ബെര്‍ക്കോവിറ്റ്‌സ് എന്നിവര്‍ സൗദി അറേബ്യയുമായി നടത്തിയ ചര്‍ച്ചെയത്തുടര്‍ന്നാണ് അനുമതി.
യു.എ.ഇ, ബഹ്‌റൈന്‍, സുഡാന്‍ തുടങ്ങിയ രാജ്യങ്ങള്‍ ഈ വര്‍ഷം ഇസ്രായേലുമായി ഒപ്പുവെച്ച നയതന്ത്ര ബന്ധം സ്ഥാപിക്കുന്ന കരാറിന്റെ ഭാഗമാണ് നേരിട്ടുള്ള ഫ്‌ളൈറ്റുകള്‍.
ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ താനി, സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍, കുവൈത്ത് അമീര്‍ അമീര്‍ നവാഫ് അല്‍ അഹമ്മദ് അല്‍ ബാബിര്‍ അല്‍ സബാഹ് എന്നിവരെയും കുഷ്‌നറും സംഘവും സന്ദര്‍ശിച്ചതായാണ് റിപ്പോര്‍ട്ട്.