സുരേഷ് ഗോപിക്കെതിരെ പോലീസ് കേസെടുത്തു

കോഴിക്കോട്- ബിജെപി നേതാവും നടനുമായ സുരേഷ്‌ ഗോപിക്കെതിരെ കോഴിക്കോട്ടെ ദൃശ്യമാധ്യമ പ്രവർത്തകയുടെ പരാതിയിൽ പൊലിസ്‌ കേസെടുത്തു.

സ്‌ത്രീത്വത്തെ അപമാനിക്കുകയും മോശം ഉദ്ദേശ്യത്തോടെ പെരുമാറുകയും ചെയ്‌തതിന്‌ നടപടിയെടുക്കണമെന്ന പരാതിയിലാണ്‌ നടക്കാവ്‌ പൊലീസ്‌ കേസെടുത്തത്‌.

സിറ്റി പൊലീസ്‌ കമീഷണർക്ക്‌ നൽകിയ പരാതി നടക്കാവ്‌ പൊലിസിന്‌ കൈമാറുകയായിരുന്നു.