ചൂട് കൂടി; റിയാദില്‍ സ്‌കൂള്‍ അവധിക്കാലം നേരത്തെയാക്കി

റിയാദ്: ചൂടുകൂടിയതിനെത്തുടര്‍ന്ന് സൗദി അറേബ്യയില്‍ സ്‌കൂളുകള്‍ക്ക് അവധിക്കാലം നേരത്തെയാക്കി. ചൂടുകാല അവധി ഇന്ത്യന്‍ സ്‌കൂളുകളടക്കം നേരത്തെ പ്രഖ്യാപിച്ചിരുന്നത് ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലായിരുന്നു. എന്നാല്‍ ചൂടുകൂടിയതിനെത്തുടര്‍ന്ന് സമ്മര്‍ വെക്കേഷന്‍ നേരത്തെയാക്കി.
റിയാദില്‍ ഏറ്റവും കൂടുതല്‍ ഇന്ത്യന്‍ കുട്ടികള്‍ പഠിക്കുന്ന ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂളില്‍ ജൂണ്‍ 24 മുതല്‍ അവധിയാണ്. സ്‌കൂള്‍ അധ്യയന സമയത്തിലും മാറ്റം വരുത്തിയിട്ടുണ്ട്. രാവിലെ ഏഴ് മുതല്‍ 11.30വരെയാണ് ക്ലാസ് നടക്കുക. അതേസമയം ചില സ്‌കൂളുകളില്‍ രാവിലെ 6.15 മുതല്‍ 11 വരെയാണ് പുതിയ സമയക്രമം.
ഈ വര്‍ഷം മുതല്‍ അധ്യയന ദിവസങ്ങളുടെ എണ്ണം 183 ദിവസങ്ങളില്‍ നിന്ന് 185 ദിസമായി ഉയര്‍ത്തിയിരുന്നു.