പ്രതിരോധ വാക്സിൻ പ്രചാരണത്തിന് പുതിയ പദ്ധതി

ജി​ദ്ദ: കോ​വി​ഡ്​ പ്രതിരോധ വാക്സിനെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കാൻ സൗദി ആരോഗ്യ മന്ത്രാലയം പ്രത്യേക പ്രചാരണ പരിപാടി ആരംഭിച്ചു. ‘ഒ​രു ചു​വ​ടു​വെ​ക്കു​ക’ ത​ല​ക്കെ​ട്ടി​ലാ​ണ്​ വി​വി​ധ വ​കു​പ്പു​ക​ളു​ടെ പ​ങ്കാ​ളി​ത്ത​ത്തോ​ടെ​ ക്യാംപെ​യി​ൻ ആ​രം​ഭി​ച്ച​ത്. കോ​വി​ഡ്​ വ്യാ​പ​നം ത​ട​ഞ്ഞു പൊ​തു​ജ​നാ​രോ​ഗ്യ സു​ര​ക്ഷ​യാ​ണ്​ പ്രചാരണത്തിലൂടെ ല​ക്ഷ്യ​മി​ടു​ന്ന​ത്. മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ൾ പാ​ലി​ക്കേ​ണ്ട​തിന്‍റെ ആ​വ​ശ്യ​ക​ത ഊന്നി​പ്പ​റ​യു​ന്ന വി​വി​ധ​ങ്ങ​ളാ​യ ബോ​ധ​വ​ത്​​ക​ര​ണ പ​രി​പാ​ടി​ക​ൾ ക്യാംപെയ്നിൽ ഉ​ൾ​പ്പെ​ടു​ന്നു​ണ്ട്.

രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം ഒ​രു​ക്കി​യ വാ​ക്​​സി​നേ​ഷ​ൻ കേ​ന്ദ്ര​ങ്ങ​ളി​ലൂ​ടെ വാ​ക്​​സി​ൻ എ​ടു​ക്കു​ന്ന​തി​ന്​​ ‘സ്വി​ഹ​ത്തി’ ആ​പ്​ വ​ഴി ര​ജി​സ്​​റ്റ​ർ ചെ​യ്യാ​ൻ ആ​ളു​ക​ളെ പ്രേ​രി​പ്പി​ക്കും. കോ​വി​ഡ്​ ബാ​ധ​യി​ൽ​നി​ന്ന്​ വ്യ​ക്തി​യെ​യും പ്രി​യ​പ്പെ​ട്ട​വ​രെ​യും സം​ര​ക്ഷി​ക്കു​ന്ന​തി​നു​ള്ള വാ​ക്​​സി​െൻറ പ​ങ്ക്​ ബോ​ധ്യ​പ്പെ​ടു​ത്താ​നും കാ​മ്പ​യി​നി​ൽ ശ്ര​ദ്ധ​കേ​ന്ദ്രീ​ക​രി​ക്കും. മുൻപ് ന​ട​ത്തി​യ കോ​വി​ഡ്​ പ്ര​തി​രോ​ധ ക്യാംപെയ്ന്‍റെ തു​ട​ർ​ച്ച​യാ​യാ​ണ്​ പു​തി​യ ക്യാംപെയ്ൻ. കോ​വി​ഡ്​ റി​പ്പോ​ർ​ട്ട്​ ചെ​യ്​​ത സ​മ​യ​ത്താ​ണ്​​ ‘കോ​വി​ഡി​ൽ​നി​ന്ന്​ പ്ര​തി​രോ​ധം’ ത​ല​ക്കെ​ട്ടി​ൽ ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം ക്യാംപെയ്ൻ സം​ഘ​ടി​പ്പി​ച്ചി​രു​ന്ന​ത്.