LATEST ARTICLES

അതിവേഗം അതിജീവനം:സര്‍ട്ടിഫിക്കറ്റ് വീണ്ടെടുക്കല്‍ ക്യാമ്പയിനില്‍ 1162 രേഖകള്‍ കൈമാറി

ഉരുള്‍പൊട്ടലില്‍ രേഖകള്‍ നഷ്ടപ്പെട്ടവര്‍ക്ക് സേവന രേഖകള്‍ ലഭ്യമാക്കി സര്‍ക്കാര്‍ സംവിധാനം. ദുരിതാശ്വാസ ക്യാമ്പുകളില്‍ രണ്ട് ദിവസങ്ങളിലായി സംഘടിപ്പിച്ച സര്‍ട്ടിഫിക്കറ്റ് വീണ്ടെടുക്കല്‍ ക്യാമ്പയിനിലൂടെ 878 പേര്‍ക്കായി 1162 അവശ്യ സേവന രേഖകളാണ് വിതരണം ചെയ്തത്. മുണ്ടക്കൈ-ചൂരല്‍മല-അട്ടമല ഉരുള്‍പൊട്ടലില്‍ വിവിധ രേഖകളും...

കെട്ടിടനിർമാണ ചട്ടങ്ങളിൽ ഇളവ് വരുത്തും: മന്ത്രി എം ബി രാജേഷ്

*വ്യാപാര-വാണിജ്യ-വ്യവസായ-സേവന ലൈസൻസ് ഫീസ് സ്ലാബുകൾ പരിഷ്‌കരിക്കും *ഉത്പാദിപ്പിക്കപ്പെടുന്ന മാലിന്യത്തിന്റെ അളവിന് അനുസരിച്ചുമാത്രം ഇനി യൂസർഫീസ് *ഓൺലൈൻ സേവനങ്ങൾക്ക് അപേക്ഷിച്ചവരെ വിളിച്ചുവരുത്തിയാൽ നടപടി ...

റിയാദ് ഡയസ്പോറ ആദ്യയോഗം ഓഗസ്റ്റ് 17ന് കോഴിക്കോട് കടവ് റിസോര്‍ട്ടില്‍

തിരുവനന്തപുരം : റിയാദ് നഗരത്തിലും നഗരത്തോട് ചേർന്നുള്ള ചെറു പട്ടണങ്ങളിലും,ഗ്രാമങ്ങളിലും പ്രവാസ ജീവിതം നയിച്ചവരുടെ മലയാളി കൂട്ടായ്മയായി റിയാദ് ഡയസ്പോറ എന്ന പേരിൽ സംഘടന രൂപീകരിച്ചു. രാഷ്ട്രീയ,സാമുദായിക,വർണ്ണ,വർഗ്ഗ, വ്യത്യസങ്ങളൊന്നുമില്ലാതെ റിയാദ് പ്രവാസി എന്ന ഒറ്റ മാനദണ്ഡത്തിലാണ് സംഘടന രൂപികരിച്ചിട്ടുള്ളതെന്ന് ഫൗണ്ടിങ് അഡ്വൈസർ അഹമ്മദ് കോയ...

സൂചിപ്പാറ മുതൽ പോത്തുകല്ല് വരെ ഊര്‍ജിത തിരച്ചിൽ, വെള്ളച്ചാട്ടങ്ങളില്‍ പ്രത്യേക ശ്രദ്ധ

മുണ്ടക്കൈ, ചൂരൽമല ദുരന്തത്തിൽ കാണാതായവരെ കണ്ടെത്താൻ സൂചിപ്പാറ മുതൽ പോത്തുകല്ലു വരെ ചാലിയാറിൻ്റെ ഇരുകരകളിലും നിലമ്പൂർ വരെയും നാളെ (ചൊവ്വാഴ്ച്ച) അന്വേഷണം ഊർജിതമാക്കുമെന്ന് റവന്യുവകുപ്പ് മന്ത്രി കെ.രാജൻ പറഞ്ഞു. മന്ത്രിസഭ ഉപസമിതി യോഗത്തിനുശേഷം കളക്ടറേറ്റ് മിനി കോൺഫറൻസ് ഹാളിൽ...

ചാലിയാറില്‍ നിന്ന് രണ്ട് ശരീര ഭാഗങ്ങള്‍ കൂടി; ഹെലികോപ്റ്റര്‍ സ്‌കാനിംഗ് ഇന്ന്‌

കല്‍പ്പറ്റ: വയനാട് ദുരന്തത്തിന്റെ തെരച്ചിലിന്റെ ഭാഗമായി ചാലിയാര്‍ പുഴ കേന്ദ്രീകരിച്ചുള്ള സ്‌കാനിംഗ് ദൗത്യവുമായിഒരു ഹെലികോപ്റ്റര്‍, സ്‌പെഷ്യല്‍ ടീമുമായി നാളെ (06/08)രാവിലെ 8 മണിക്ക് എസ് കെ എം ജെ സ്‌കൂള്‍ ഗ്രൗണ്ടില്‍ നിന്ന് ടേക്ക് ഓഫ് ചെയ്യും.അതേസമയം ഉരുള്‍പൊട്ടലിന്റെ പ്രഭവ കേന്ദ്രം മന്ത്രിമാര്‍ സന്ദര്‍ശിച്ചു,...

സൗദിയില്‍ കനത്ത മഴ; മൂന്നു മരണം

റിയാദ് ; കനത്ത മഴയെ തുടര്‍ന്ന് സൗദി തെക്കുപടിഞ്ഞാറന്‍ മേഖലയിലെ ജിസാനിലുണ്ടായ നാശനഷ്ടങ്ങളുടെ കണക്കെടുപ്പ് ആരംഭിച്ചു. വെള്ളിയാഴ്ച വൈകീട്ട് മേഖലയുടെ ചില ഭാഗങ്ങളില്‍ ഇടതടവില്ലാതെ കോരിച്ചൊരിഞ്ഞ മഴ വലിയ നശനഷ്ടങ്ങളാണ് ഉണ്ടാക്കിയത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെയുണ്ടായിട്ടില്ലാത്ത മഴയ്ക്കാണ് കഴിഞ്ഞ ദിവസങ്ങളില്‍...

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്ത് യു.ഡി.എഫ് കണ്‍വീനറും

മുഖ്യമന്ത്രിയുടെ റിലീഫ് ഫണ്ടില്‍ സംഭാവന ചെയ്ത് യു.ഡി.എഫ് കണ്‍വീനര്‍ എം.എം ഹസന്‍. അദ്ദേഹത്തിന്റെ ഒരു മാസത്തെ വേതനമാണ് സംഭാവന നല്‍കിയത്. അതേസമയം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിനെതിരേ ക്യാംപയിന്‍ നടത്തിയവര്‍ക്കെതിരേ പൊലിസ് കേസുകള്‍ ശക്തമാക്കി.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; സംസ്ഥാന വ്യാപകമായി 14 കേസ്‌ രജിസ്റ്റര്‍ ചെയ്തു

വയനാട് ദുരന്തത്തിന്‍റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്യണമെന്ന അഭ്യര്‍ത്ഥനയ്ക്കെതിരെ പ്രചാരണം നടത്തിയതിന് സംസ്ഥാന വ്യാപകമായി 14 എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തു. ഇത്തരത്തിലുള്ള 194 പോസ്റ്റുകള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ കണ്ടെത്തുകയും അവ നീക്കം ചെയ്യുന്നതിന് സാമൂഹ്യമാധ്യമങ്ങൾക്ക്...

മലപ്പുറത്ത് ലഭിച്ച 143 മൃതദേഹങ്ങളും വയനാട്ടിലേക്ക് കൊണ്ടുവന്നു

ഉരുൾപൊട്ടലിൽ മരിച്ചവരുടേതായി മലപ്പുറം ജില്ലയിൽ ചാലിയാർ പുഴയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി ലഭിച്ച മൃതദേഹങ്ങളും മൃതദേഹാവശിഷ്ടങ്ങളുമായി 143 എണ്ണം വയനാട്ടിലേക്ക് കൊണ്ടുവന്നു. മൃതദേഹങ്ങൾ ബന്ധുക്കൾക്ക് തിരിച്ചറിയാനുള്ള സൗകര്യത്തിനായി വയനാട്ടിലെത്തിക്കണമെന്ന് വ്യാഴാഴ്ച മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ വയനാട്...

വയനാട്ടെ കാഴ്ച്ചകള്‍ എന്റെ ഹൃദയത്തെ മുറിവേല്‍പ്പിച്ചു: രാഹുല്‍ഗാന്ധി

അച്ഛൻ മരിച്ചപ്പോഴുണ്ടായ സമയത്തെ അതേ വേദനയാണ് മനസിലെന്ന് രാഹുൽ ഗാന്ധി ദുരന്തം ബാക്കിയാക്കിയ വയനാട്ടിലെ കാഴ്ചകള്‍ എന്റെ ഹൃദയത്തെ ആഴത്തില്‍ മുറിവേല്‍പിക്കുന്നു. ഈ ദുരിതസമയത്ത്, ഞാനും പ്രിയങ്കയും വയനാട്ടിലെ ജനങ്ങള്‍ക്കൊപ്പമുണ്ട്. തൻ്റെ അച്ഛൻ മരിച്ചപ്പോഴുണ്ടായ സമയത്തെ അതേ വേദനയാണ് മനസിലെന്ന്...