റിയാദ്: ഏപ്രില്‍ മുതല്‍ സൗദിയിലേക്ക് എല്ലാ രാജ്യങ്ങളില്‍ നിന്നും വിമാനമിറങ്ങാം. കോവിഡ് ഭീതിയെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ എല്ലാ യാത്രാ നിയന്ത്രണങ്ങളും മാര്‍ച്ച് 31ന് നീക്കുമെന്ന് സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. കര, കടല്‍, വ്യോമ മാര്‍ഗമുള്ള മുഴുവന്‍ ഗതാഗതത്തിനുമുള്ള നിരോധനം മാര്‍ച്ച് 31ന് പൂര്‍ണമായും നീക്കുമെന്നും അന്താരാഷ്ട്ര വിമാന സര്‍വിസുകള്‍ പുനഃസ്ഥാപിക്കുമെന്നുമാണ് സൗദി അധികൃതരെ ഉദ്ധരിച്ച് ഒൗദ്യോഗിക വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തത്. മാര്‍ച്ച് 16നാണ് സൗദി അറേബ്യ അന്താരാഷ്ട്ര വിമാന സര്‍വിസുള്‍പ്പെടെയുള്ള മുഴുവന്‍ ഗതാഗതത്തിനും നിരോധനം ഏര്‍പ്പെടുത്തിയത്. സെപ്റ്റംബര്‍ 15 മുതല്‍ ഭാഗികമായി യാത്രാനിരോധനം നീക്കിയിരുന്നു. എന്നാല്‍, റെഗുലര്‍ വിമാന സര്‍വിസിന് അനുമതി നല്‍കിയിരുന്നില്ല.
യാത്രാ നിരോധനം പൂര്‍ണമായും നീക്കുന്ന തീരുമാനം നടപ്പാക്കുന്നത് ബന്ധപ്പെട്ട കമ്മിറ്റി നിര്‍ദേശിച്ച നടപടികള്‍ക്കും മുന്‍കരുതലുകള്‍ക്കും അനുസൃതായിരിക്കും. ബന്ധപ്പെട്ട വകുപ്പുകളുമായി ഏകോപിച്ച് രാജ്യത്ത് കോവിഡ് പടരാതിരിക്കാന്‍ ആവശ്യമായ മുന്‍കരുതല്‍ സ്വീകരിക്കുന്നതിലൂടെയായിരിക്കുമെന്നും ആഭ്യന്തര മന്ത്രാലയ വ്യത്തങ്ങള്‍ പറഞ്ഞു. 2020 ഡിസംബര്‍ 12ന് പുറപ്പെടുവിച്ച പ്രസ്താവനയുടെ അനുബന്ധമായാണ് ഇപ്പോഴത്തെ തീരുമാനം. രാജ്യത്തുനിന്ന് പുറത്തേക്കും തിരിച്ചുമുള്ള യാത്രക്കും പ്രവേശന കവാടങ്ങള്‍ പൂര്‍ണമായും തുറക്കുന്ന തീയതി പിന്നീട് പ്രഖ്യാപിക്കുമെന്ന് അന്ന് വ്യക്തമാക്കിയിരുന്നു.