അറബ് ലോകത്തെ നമ്പർ വൺ പാസ്പോർട്ട് യുഎഇയുടേത്

ദു​ബാ​യ്: അ​റ​ബ് ലോ​ക​ത്ത് ഏ​റ്റ​വും മി​ക​ച്ച പാ​സ്പോ​ർ​ട്ട് യു​എ​ഇ​യു​ടേ​ത്. കു​വൈ​റ്റ് ര​ണ്ടാം​സ്ഥാ​ന​ത്തും ഖ​ത്ത​ർ മൂ​ന്നാം​സ്ഥാ​ന​ത്തു​മാ​ണ്. ആ​ഗോ​ള ക​ൺ​സ​ൾ​ട്ടി​ങ് സ്ഥാ​പ​ന​മാ​യ നൊ​മാ​ഡ് ക്യാ​പി​റ്റ​ലി​സ്റ്റാ​ണ് ലി​സ്റ്റ് ത​യാ​റാ​ക്കി​യ​ത്. ഒ​മാ​ൻ നാ​ലാം​സ്ഥാ​ന​ത്തും ബ​ഹ്റൈ​ൻ അ​ഞ്ചാം​സ്ഥാ​ന​ത്തു​മു​ണ്ട്.

അ​തേ​സ​മ​യം, അ​ന്താ​രാ​ഷ്‌​ട്ര​ത​ല​ത്തി​ൽ യു​എ​ഇ 38ാം സ്ഥാ​ന​ത്താ​ണ്. കു​വൈ​റ്റ് 98ഉം ​ഒ​മാ​ൻ 103 സ്ഥാ​ന​ത്ത്. ബ​ഹ്റൈ​ൻ പ​ട്ടി​ക​യി​ൽ 105ാം സ്ഥാ​ന​ത്ത്. കു​വൈ​റ്റ് പാ​സ്പോ​ർ​ട്ട് ഉ​ള്ള​വ​ർ​ക്ക് 96 രാ​ജ്യ​ങ്ങ​ളി​ൽ വി​സ​യി​ല്ലാ​തെ​യോ ഓ​ൺ​ലൈ​ൻ വി​സ ല​ഭി​ക്കു​ന്ന​തി​ലൂ​ടെ​യോ പ്ര​വേ​ശി​ക്കാം.

നൊ​മാ​ഡ് ക്യാ​പി​റ്റ​ലി​സ്റ്റി​ന്‍റെ 2021ലെ ​ലി​സ്റ്റി​ൽ 199 അ​ന്താ​രാ​ഷ്ട്ര പാ​സ്പോ​ർ​ട്ടു​ക​ളാ​ണ് പ​രി​ഗ​ണ​ന​യ്ക്കെ​ടു​ത്ത​ത്. ഇ​തി​ൽ ല​ക്സം​ബ​ർ​ഗാ​ണ് ഒ​ന്നാം​സ്ഥാ​ന​ത്ത്. തൊ​ട്ടു പി​ന്നി​ൽ സ്വീ​ഡ​ൻ, അ​യ​ർ​ല​ൻ​ഡ്, സ്വി​റ്റ്സ​ർ​ല​ൻ​ഡ്, ബെ​ൽ​ജി​യം എ​ന്നീ രാ​ജ്യ​ങ്ങ​ൾ യ​ഥാ​ക്ര​മം പി​ന്നി​ലു​ണ്ട്.

വി​സ ഫ്രീ ​യാ​ത്ര, അ​ന്താ​രാ​ഷ്ട്ര നി​കു​തി നി​യ​മ​ങ്ങ​ൾ, സ​ന്തോ​ഷ​വും വി​ക​സ​ന​വും, ഇ​ര​ട്ട പൗ​ര​ത്വം, വ്യ​ക്തി സ്വാ​ത​ന്ത്ര്യം തു​ട​ങ്ങി​യ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പ​രി​ഗ​ണി​ച്ചാ​ണ് ലി​സ്റ്റ് ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്. എ​രി​ത്രി​യ, സി​റി​യ, യെ​മ​ൻ, ഇ​റാ​ഖ്, അ​ഫ്ഗാ​നി​സ്ഥാ​ൻ എ​ന്നീ രാ​ജ്യ​ങ്ങ​ളാ​ണ് പ​ട്ടി​ക​യു​ടെ ഏ​റ്റ​വും പി​ന്നി​ൽ.

നൂ​റു മാ​ർ​ക്കി​ൽ ഇ​റാ​ക്കി​ന് 23 മാ​ർ​ക്കാ​ണ് ല​ഭി​ച്ച​ത്. ഇ​റാ​ക്കി പാ​സ്പോ​ർ​ട്ട് ഉ​ള്ള​യാ​ൾ​ക്ക് വി​സ​യി​ല്ലാ​തെ​യോ ഓ​ൺ​ലൈ​ൻ വി​സ വ​ഴി​യോ 28 രാ​ജ്യ​ങ്ങ​ളി​ൽ മാ​ത്ര​മേ പ്ര​വേ​ശ​ന​മു​ള്ളൂ.