പലസ്തീനില്‍ മരിച്ച കുട്ടികളുടെ എണ്ണം 4237 ആയി

ഗാസ. ഒരുമാസമായി തുടരുന്ന ഇസ്രായേല്‍- പാലസ്തീന്‍ ആക്രമണത്തില്‍ പലസ്തീനില്‍ മരിച്ച കുട്ടികളുടെ എണ്ണം 4237 ആയി. മരണ നിരക്ക് 10328ല്‍ അധികമായി. 25965 പേര്‍ക്കു സാരമായ പരിക്കേറ്റു.

യുദ്ധം നാളിതുവരെ

ഒക്ടോബര്‍ 7: ഫലസ്തീന്‍ ചെറുത്തുനില്‍പ് സംഘടന ഹമാസ് ഗസ്സയില്‍നിന്ന് കര, വ്യോമ, കടല്‍ മാര്‍ഗങ്ങളിലൂടെ ഇസ്രായേലില്‍ കടന്നുകയറി മിന്നലാക്രമണം നടത്തി. ‘അല്‍ അഖ്‌സ ഫ്‌ലഡ്’ എന്ന പേരില്‍ ആരംഭിച്ച ആക്രമണത്തില്‍ 250ലേറെ മരണം. ഞെട്ടിത്തരിച്ച ഇസ്രായേല്‍ യുദ്ധം പ്രഖ്യാപിച്ച് വ്യോമാക്രമണത്തിലൂടെ തിരിച്ചടി തുടങ്ങി. ഇസ്രായേല്‍ ആക്രമണത്തില്‍ ആദ്യ ദിനം 232 മരണം.
ഒക്ടോബര്‍ 8 : ഗസ്സക്കെതിരെ ഇസ്രായേലിന്റെ ഔദ്യോഗിക യുദ്ധപ്രഖ്യാപനം.
ഒക്ടോബര്‍ 9: ഇസ്രായേല്‍ ഗസ്സക്കുമേല്‍, ഭക്ഷണം, വെള്ളം, ഇന്ധനം, വൈദ്യുതി തടയുന്ന സമ്ബൂര്‍ണ ഉപരോധം.
ഒക്ടോബര്‍ 10: ഇസ്രായേല്‍ വ്യോമാക്രമണത്തില്‍ ഗസ്സയില്‍ മരിച്ചുവീണത് 140 കുഞ്ഞുങ്ങള്‍. ആകെ മരണം 700.
ഒക്ടോബര്‍ 11: ഇന്ധനം തീര്‍ന്ന് ഗസ്സയിലെ ഏക വൈദ്യുതി പ്ലാന്റിന്റെ പ്രവര്‍ത്തനം നിലച്ച് ഗസ്സ ഇരുട്ടില്‍.
ഒക്ടോബര്‍ 12: ഒറ്റ ദിവസം ഗസ്സയില്‍ 151ലേറെ മരണം. ആകെ മരണം 1448 ആയി. 6200 പേര്‍ക്ക് പരിക്ക്. ഇസ്രായേലില്‍ മരണസംഖ്യ 1300.
ഒക്ടോബര്‍ 13: വടക്കന്‍ ഗസ്സയിലെ 11 ലക്ഷം ജനങ്ങളോട് 24 മണിക്കൂറിനകം ഒഴിഞ്ഞുപോകണമെന്ന ഇസ്രായേലിന്റെ മനുഷ്യത്വവിരുദ്ധ താക്കീത്.
ഒക്ടോബര്‍ 17: ഗസ്സ അല്‍അഹ്‌ലി ബാപ്റ്റിസ്റ്റ് ആശുപത്രിയില്‍ ഇസ്രായേല്‍ ബോംബിട്ടതിനെ തുടര്‍ന്ന് 471 പേര്‍ മരിച്ചു. മരണം 3500 കവിഞ്ഞു.
ഒക്ടോബര്‍ 20: 1150ല്‍ സ്ഥാപിതമായ ഗ്രീക് ഓര്‍ത്തഡോക്‌സ് സെന്റ് പോര്‍ഫിറിയോസ് ചര്‍ച്ചും ചരിത്രപ്രാധാന്യമുള്ള അല്‍ ഉമരി പള്ളിയും ആക്രമണത്തില്‍ തകര്‍ന്നു, 18 മരണം.
ഒക്ടോബര്‍ 21: സംഘര്‍ഷം ശാശ്വതമായി അവസാനിപ്പിക്കാന്‍ ദ്വിരാഷ്ട്ര പരിഹാരം വേണമെന്ന് കൈറോ സമാധാന ഉച്ചകോടി.
24 മണിക്കൂറിനിടെ 345 മരണം. മൊത്തം മരണം 4385 ആയി. 20 ട്രക്കുകള്‍ക്ക് റഫ അതിര്‍ത്തിയില്‍ പ്രവേശനം.
ഒക്ടോബര്‍ 24: ഒക്ടോബര്‍ ഏഴിനുശേഷമുള്ള ഏറ്റവും മാരക ബോംബിങ്ങിലൂടെ 24 മണിക്കൂറിനുള്ളില്‍ 704 ഗസ്സ നിവാസികളെ കൊന്ന് ഇസ്രായേല്‍.
ഒക്ടോബര്‍ 25: യു.എന്‍ രക്ഷാസമിതി മന്ത്രിതല യോഗത്തിലെ വെടിനിര്‍ത്തല്‍ നിര്‍ദേശം ഇസ്രായേല്‍ തള്ളി.
ഒക്ടോബര്‍ 27: ഗസ്സയില്‍ കനത്ത കരയാക്രമണം തുടങ്ങി ഇസ്രായേല്‍.
ഒക്ടോബര്‍ 28: ഗസ്സയിലെ വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ പൂര്‍ണമായി റദ്ദാക്കി ഇസ്രായേലിന്റെ വ്യോമാക്രമണവും കരയാക്രമണവും.
ഒക്ടോബര്‍ 30: ഖാന്‍ യൂനുസില്‍ ബോംബിങ്ങില്‍ 93 പേര്‍ കൊല്ലപ്പെട്ടു.
ഒക്ടോബര്‍ 31: ഗസ്സയിലെ ഏറ്റവും വലിയ അഭയാര്‍ഥി ക്യാമ്ബായ ജബലിയ തകര്‍ത്ത് ഇസ്രായേല്‍ നൂറിലേറെ ഫലസ്തീനികളെ കൊന്നു. ഇസ്രായേലിനെതിരെ യമന്‍ ഹൂതികളുടെ ആക്രമണം.
നവംബര്‍ 1: ജബലിയയില്‍ വീണ്ടും ആക്രമണം. ഹമാസ് കമാന്‍ഡര്‍ ഇബ്രാഹിം ബിയാരിയെ വധിച്ചു. കരയുദ്ധത്തില്‍ 14 ഇസ്രായേലി സൈനികര്‍ കൊല്ലപ്പെട്ടു.
നവംബര്‍ 2: ജബലിയ ക്യാമ്ബില്‍ 200ലേറെ മരണം.
നവംബര്‍ 4: ഗസ്സയില്‍ ജബലിയ അഭയാര്‍ഥി ക്യാമ്ബിലെ യു.എന്‍ സ്‌കൂളിലും ഇസ്രായേല്‍ ബോംബാക്രമണം. 20 പേരുടെ മരണം സ്ഥിരീകരിച്ചു. മൊത്തം മരണസംഖ്യ 9488.
നവംബര്‍ 5: 24 മണിക്കൂറിനിടെ മൂന്ന് അഭയാര്‍ഥി ക്യാമ്ബുകളില്‍ ഇസ്രായേല്‍ ബോംബാക്രമണം. ഇതുവരെ 9770 ഫലസ്തീനികള്‍ കൊല്ലപ്പെട്ടിട്ടുണ്ട്.
നവംബര്‍- 6: മരണസംഖ്യ 10000 കടന്നു
നവംബര്‍-7: മരണസംഖ്യ 10328.