സൗദി അറേബ്യയില്‍ കോവിഡ് ബാധിച്ച് ഇന്ന് മൂന്നു പേര്‍ മരിച്ചു

റിയാദ്​: സൗദി അറേബ്യയില്‍ കോവിഡ് ബാധിച്ച് ഇന്ന് മൂന്നു പേര്‍ മരിച്ചു. ഇതോടെ ആകെ മരണനിരക്ക്‌ 6389 ആയി ഉയര്‍ന്നു. വ്യാഴാഴ്​ച 303 പേര്‍ക്ക്​ പുതുതായി കോവിഡ്​ ബാധ​ സ്ഥിരീകരിച്ചു​. റിയാദിലാണ്​ കൂടുതല്‍ രോഗികളും. 297 പേര്‍ സുഖം പ്രാപിച്ചു.

രാജ്യത്ത്​ റിപ്പോര്‍ട്ട്​ ചെയ്​ത കോവിഡ്​ കേസുകളുടെ ആകെ എണ്ണം 369248 ഉം രോഗമുക്തരുടെ എണ്ണം 360697 ഉം ആയി. അസുഖ ബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 2162 ആയി കുറഞ്ഞു. ഇതില്‍ ഗുരുതരാവസ്ഥയിലുള്ളവരുടെ എണ്ണം 395 ആണ്​​​. ഇവര്‍ രാജ്യത്തെ വിവിധ ആശുപത്രികളില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്​. ബാക്കിയുള്ളവരുടെ ആരോഗ്യസ്ഥിതി തൃപ്​തികരമാണ്​. രാജ്യത്തെ കോവിഡ്​ മുക്തി നിരക്ക്​ 97.7 ശതമാനവും മരണനിരക്ക്​ 1.7 ശതമാനവുമായി തുടരുന്നു​.

24 മണിക്കൂറിനിടെ വിവിധ മേഖലകളില്‍ റിപ്പോര്‍ട്ട്​ ചെയ്​ത പുതിയ കോവിഡ്​ കേസുകള്‍: റിയാദ്​ 126, കിഴക്കന്‍ പ്രവിശ്യ 58, മക്ക 51, മദീന 21, അസീര്‍ 11, ഹാഇല്‍ 9, അല്‍ഖസീം 7, വടക്കന്‍ അതിര്‍ത്തി മേഖല 5, നജ്​റാന്‍ 4, അല്‍ബാഹ​ 3, ജീസാന്‍​​ 3, തബൂക്ക്​ 3, അല്‍ജൗഫ്​ 2.