തിരുവനന്തപുരം ജില്ലയില്‍ സ്ത്രീകള്‍ നിര്‍ണയിക്കുംജയപരാജയം


തിരുവനന്തപുരം: ജില്ലയില്‍ പുരുഷ വോട്ടര്‍മാരേക്കാള്‍ സ്്ത്രീ വോട്ടര്‍മാര്‍ ഒന്നര ലക്ഷത്തോളം പേര്‍ കൂടുതല്‍. 27,77,108 വോട്ടര്‍മാര്‍, 2,730 പോളിങ് സ്റ്റേഷനുകള്‍

ജില്ലയില്‍ 27,77,108 വോട്ടര്‍മാരാണുള്ളത്. അതില്‍ 14,59,339 സ്ത്രീ വോട്ടര്‍മാരും 13,17,709 പുരുഷ വോട്ടര്‍മാരും 60 ട്രാന്‍സ്ജെന്‍ഡര്‍ വോട്ടര്‍മാരും ഉള്‍പ്പെടുന്നു. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ഭിന്നശേഷി വോട്ടര്‍മാരുടെ എണ്ണത്തില്‍ മൂന്ന് ഇരട്ടിയിലധികം വര്‍ധനയാണുള്ളത്. 25,363 ആണ് ഭിന്നശേഷി വോട്ടര്‍മാരുടെ എണ്ണം. 85ന് മുകളില്‍ പ്രായമായ 31,534 വോട്ടര്‍മാരും 23,039 യുവ വോട്ടര്‍മാരുമാണുള്ളത്. സര്‍വീസ് വോട്ടര്‍മാരുടെ എണ്ണം 8,422 ആണ്.

ജില്ലയില്‍ 2,730 പോളിങ് സ്റ്റേഷനുകളാണുള്ളത്. കഴക്കൂട്ടം, വട്ടിയൂര്‍ക്കാവ്, തിരുവനന്തപുരം, നേമം, പാറശാല, കോവളം, നെയ്യാറ്റിന്‍കര അസംബ്ലി നിയോജക മണ്ഡലങ്ങളാണ് തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിലുള്‍പ്പെടുന്നത്. വര്‍ക്കല, ആറ്റിങ്ങല്‍, ചിറയിന്‍കീഴ്, നെടുമങ്ങാട്, വാമനപുരം, അരുവിക്കര, കാട്ടാക്കട നിയോജക മണ്ഡലങ്ങള്‍ ആറ്റിങ്ങല്‍ ലോക്സഭാ മണ്ഡലത്തിലും ഉള്‍പ്പെടുന്നു. തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തില്‍ 1,307 പോളിങ് സ്റ്റേഷനുകളും ആറ്റിങ്ങല്‍ ലോക്സഭാ മണ്ഡലത്തില്‍ 1,423 പോളിങ് സ്റ്റേഷനുകളുമുണ്ട്

ജില്ലയിൽ 2,730 പോളിങ് സ്‌റ്റേഷനുകളാണുള്ളത്. കഴക്കൂട്ടം, വട്ടിയൂർക്കാവ്, തിരുവനന്തപുരം, നേമം, പാറശാല, കോവളം, നെയ്യാറ്റിൻകര അസംബ്ലി നിയോജക മണ്ഡലങ്ങളാണ് തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിലുൾപ്പെടുന്നത്. വർക്കല, ആറ്റിങ്ങൽ, ചിറയിൻകീഴ്, നെടുമങ്ങാട്, വാമനപുരം, അരുവിക്കര, കാട്ടാക്കട നിയോജക മണ്ഡലങ്ങൾ ആറ്റിങ്ങൽ ലോക്‌സഭാ മണ്ഡലത്തിലും ഉൾപ്പെടുന്നു. തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിൽ 1,307 പോളിങ് സ്‌റ്റേഷനുകളും ആറ്റിങ്ങൽ ലോക്‌സഭാ മണ്ഡലത്തിൽ 1,423 പോളിങ് സ്‌റ്റേഷനുകളുമുണ്ട്