സൗദിയില്‍ നിന്ന് ഇന്ത്യയിലെത്തിയവരുടെ ഇഖാമ, റീ എന്‍ട്രി എന്നിവ സൗജന്യമായി പുതുക്കും

സൗദിയില്‍ നിന്ന് ഇന്ത്യയിലെത്തിയവരുടെ ഇഖാമ, റീ എന്‍ട്രി എന്നിവ സൗജന്യമായി പുതുക്കും. സൗദിയിലേക്ക് പ്രവേശന വിലക്കുള്ള രാജ്യങ്ങളിലെ തൊഴിലാളികളുടെ ഇഖാമ, റീ-എന്‍ട്രി എന്നിവ സൗജന്യമായി പുതുക്കി കൊടുക്കും. സന്ദര്‍ശന വിസയും കാലാവധി നീട്ടികൊടുക്കും. 2021 ജൂണ്‍ രണ്ട് വരെ കാലാവധിയുള്ള ഇഖാമ, റീ-എന്‍ട്രി, വിസിറ്റ് വിസകളാണ് നീട്ടി നല്‍കുക. സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ പ്രത്യേക നിര്‍ദ്ദേശപ്രകാരമാണിത്. ഇന്ത്യന്‍ പ്രവാസികള്‍ക്ക് ഏറെ ആശ്വാസകരമാണ് പുതിയ തീരുമാനം. വരും ദിവസങ്ങളില്‍ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കും. ഇതിന്‍്റെ ചിലവ് ധനകാര്യ മന്ത്രാലയം വഹിക്കും. പുതുക്കല്‍ വരും ദിവസങ്ങളില്‍ നാഷണല്‍ ഇന്‍ഫര്‍മേഷന്‍ സെന്ററുമായി സഹകരിച്ച്‌ ഘട്ടം ഘട്ടമായി പൂര്‍ത്തിയാക്കും. വിസിറ്റ് വിസയില്‍ സൗദിയിലെത്തി കോവിഡ് രൂക്ഷമായ രാജ്യങ്ങളിലേക്ക് മടങ്ങാന്‍ കഴിയാത്തവര്‍ക്കും പുതിയ ഉത്തരവ് പ്രയോജനപ്പെടും.