കാപ്പി കൃഷിയില്‍ നൂറുമേനി കൊയ്ത് സൗദി കര്‍ഷകന്‍

കാപ്പി കൃഷിയില്‍ നൂറുമേനി കൊയ്ത് സൗദി കര്‍ഷകന്‍. ഗിബ്രാന്‍ അല്‍ മാലികി എന്ന കര്‍ഷകനാണ് ജിസാനില്‍ 6000 കാപ്പിത്തൈകള്‍ നട്ട് കാപ്പികൃഷിയില്‍ വന്‍ വിപ്ലവം സൃഷ്ടിച്ചത്.
ആറായിരം മരങ്ങളില്‍ ഇപ്പോള്‍ തന്നെ ആയിരം കാപ്പിത്തൈകളില്‍ നിന്ന് മൂന്നു കിലോ വീതം വിള നല്‍കുന്നുണ്ട്. പിതാവില്‍ നിന്നു പാരമ്പര്യമായി കൃഷി ഏറ്റെടുത്തതാണ് ജിബ്രാന്‍.
സൗദിയില്‍ പ്രധാനമായും മൂന്നു മേഖലകളിലാണ് കാപ്പികൃഷിക്ക് പറ്റിയ കാലാവസ്ഥ. ജിസാന്‍, അസീര്‍, അല്‍ബഹ എന്നീ സ്ഥലങ്ങളിലെ മിതശീതോഷ്ണ കാലാവസ്ഥ കാപ്പികൃഷിക്ക് ഏറെ അനുയോജ്യമാണ്.


ജിസാനില്‍ വെള്ളത്തിന്റെ ദൗര്‍ലഭ്യമില്ലാത്തതും കൃഷിക്ക് അനുയോജ്യമാക്കുന്നു.
സൗദി ഗവണ്‍മെന്റും കൃഷി പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടിയുള്ള നടപടി സ്വീകരിക്കുന്നുണ്ട്. സുസ്ഥിര കാര്‍ഷിക ഗ്രാമവികസന പദ്ധതിയിലൂടെയാണ് കാപ്പികൃഷിയും പ്രോത്സാഹിപ്പിക്കുന്നത്. മുപ്പതിനായിരത്തോളം കര്‍ഷകര്‍ക്ക് വേണ്ട സഹായം ഗവണ്‍മെന്റ് നല്‍കുന്നുണ്ട്. ലോക കോഫി ദിനമായ ഒക്ടോബര്‍ ഒന്നിന് കാപ്പി കര്‍ഷകരെ ആദരിക്കുകയും ചെയ്യുന്നു.