കോവിഡ് ബാധിച്ച് മരിച്ചവരുടെ ബന്ധുക്കള്‍ക്ക് അഞ്ചു ലക്ഷം റിയാല്‍


റിയാദ്: കോവിഡ് ബാധിച്ചു മരിച്ച ആരോഗ്യപ്രവര്‍ത്തകരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം റിയാല്‍ നല്‍കുന്ന പദ്ധതി മന്ത്രിസഭ അംഗീകരിച്ചു.
ആരോഗ്യത്തിനും സുരക്ഷയ്ക്കും മുന്തിയ പരിഗണന നല്‍കി 2021ലെ സൗദി ബജറ്റിന് മന്ത്രിസഭ അംഗീകാരം നല്‍കി. 99000 കോടി റിയാലിന്റെ ചെലവും 84900 കോടി റിയാല്‍ വരുമാനം കണക്കാക്കുന്ന ബജറ്റില്‍ 14100 കോടി റിയാല്‍ കമ്മി പ്രതീക്ഷിക്കുന്ന ബജറ്റിനാണ് അംഗീകാരം നല്‍കിയത്.
സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന വെര്‍ച്വല്‍ മന്ത്രിസഭാ യോഗമാണ് ബജറ്റ് അംഗീകാരം നല്‍കി. സമ്പദ് ഘടയ്ക്ക് കോവിഡ് ആഘാതം കുറയ്ക്കാന്‍ വേണ്ട നടപടികള്‍ക്കും മന്ത്രിസഭ അംഗീകാരം നല്‍കി.