തമിഴ് നടി തൃഷ മലയാളിയാണ്; പക്ഷേ മലയാളം അറിയില്ല

തൃഷ അയ്യര്‍ കുടുംബാംഗമാണ്. മൂവാറ്റുപുഴക്കാരനാണ് അച്ഛന്‍ കൃഷ്ണന്‍. അമ്മ തമിഴ്‌നാട്ടുകാരിയും. ചെന്നൈയിലായിരുന്നു കുട്ടിക്കാലം.
ശ്യാമപ്രസാദ് സംവിധാനം ചെയ്ത ‘ഹേയ് ജൂഡ്’ എന്ന ചിത്രത്തിലൂടെയാണ് തെന്നിന്ത്യന്‍ താരസുന്ദരി തൃഷ ആദ്യമായി മലയാളത്തില്‍ എത്തിയത്. മോഹന്‍ലാലിന്റെ നായികയായി ‘റാം’ എന്ന മറ്റൊരു മലയാള ചിത്രത്തില്‍ അഭിനയിക്കവേയാണ് കോവിഡ് കടന്നുവന്നത്. ഇപ്പോള്‍ ഈ ചിത്രം തുടരാനാകാത്ത സ്ഥിതിയിലാണ്. തനിക്ക് കേരളവുമായും മലയാളവുമായുള്ള ബന്ധം അടുത്തിടെ ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരിക്കുയാണ് താരം.
എന്നാല്‍ ഞാന്‍ ജനിച്ചതും വളര്‍ന്നതുമെല്ലാം ചെന്നൈയിലാണ്. അമ്മയ്ക്കും അച്ഛനും മലയാളം അറിയാം എന്നാല്‍ എനിക്ക് മലയാളം സംസാരിക്കാന്‍ അറിയില്ല. കേരളവുമായി വളരെ അടുത്ത ബന്ധമാണുളളത്. ഓണം, വിഷു എന്നിങ്ങനെ എല്ലാ ആഘോഷവും ചെന്നൈയിലെ വീട്ടില്‍ ആഘോഷിക്കാറുണ്ട്. അതുപോലെ ഓണപ്പൂക്കളം, സദ്യ എന്നിവയെല്ലാം തനിക്കേറെ പ്രിയപ്പെട്ടതാണെന്നും തൃഷ പറയുന്നു.

പ്രിയദര്‍ശന്‍ സാര്‍ സംവിധാനം ചെയ്ത ലേസാ ലേസാ… എന്ന ചിത്രത്തിലാണ് ഞാന്‍ ആദ്യമായി അഭിനയിച്ചത്. എന്നാല്‍ ചില സാങ്കേതിക കാരണം കൊണ്ട് സിനിമ റിലീസ് ചെയ്യാന്‍ വൈകി. ഈ സമയം ഞാന്‍ ചെറിയ വേഷത്തില്‍ എത്തിയ ജോഡി എന്ന ചിത്രം റിലീസായി. പിന്നീട് സൂര്യയോടൊപ്പം മൗനം പേശിയതേ…എന്ന ചിത്രത്തില്‍ അഭിനയിച്ചു. ആദ്യ ചിത്രത്തിന്റെ റിലീസ് വൈകിയപ്പോള്‍ സങ്കടമുണ്ടായിരുന്നു.
തൃഷയുടെ പിതാവ് 2012ല്‍ അന്തരിച്ചു. അമ്മയ്ക്കും പേരമ്മയ്ക്കുമൊപ്പം ചെന്നൈയിലാണ് താമസം. ഹിന്ദി, തമിഴ്, ഫ്രഞ്ച്, ഇംഗ്ലീഷ് ഭാഷകള്‍ നന്നായി സംസാരിക്കാനും തൃഷയ്ക്ക് കഴിയും. 2003 മുതല്‍ സിനിമയില്‍ സജീവമാണ