സുരേന്ദ്രന്‍റെ മകൾക്കെതിരായ കമന്‍റ്; അക്കൗണ്ട് വ്യാജമെന്ന് അജ്നാസ്

ദോഹ: ബിജെപി സംസ്​ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന്‍റെ മകളെ അധിക്ഷേപിച്ച്​ ഫേസ്​ബുക്കിൽ പരാമർശം നടത്തിയ വിഷയത്തിൽ നിരപരാധിയാണെന്നും തന്‍റെ ഫോ​ട്ടോ ചേർത്തുള്ള വ്യാജ ഫേസ്​ബുക്ക്​ അക്കൗണ്ടിൽ നിന്നാണ്​ കമൻറ്​ വന്നിരിക്കുന്നതെന്നും ഖത്തർ പ്രവാസിയും ടിക്​ടോക്​ താരവുമായ അജ്​നാസ്.

പേരാ​​മ്പ്ര മേപ്പയൂർ സ്വദേശിയായ അജ്​നാസ്​ വർഷങ്ങളായി ഖത്തറിൽ സ്വകാര്യകമ്പനിയിൽ ജോലി ചെയ്തുവരികയാണ്. അഞ്ചുവർഷമായി ടിക്​ടോകിൽ സജീവമാണ്​. നിരവധി ഫോളോവേഴ്​സുമുണ്ട്​. കഴിഞ്ഞ ദിവസം അന്താരാഷ്​ട്ര ബാലികാദിനത്തോടനുബന്ധിച്ച്​​ കെ. സുരേന്ദ്രൻ മകളോടൊപ്പമുള്ള ഫോ​ട്ടോ ഫേസ്​ബുക്കിൽ പോസ്​റ്റ്​ ​െചയ്​തിരുന്നു. ഇതിന്​ താഴെയാണ്​ വ്യാജ ഐഡിയിൽ നിന്ന്​ മോശം പരാമർശം വന്നത്​. എന്നാൽ ബിജെപി പ്രവർത്തകരുടെ പരാതിയിൽ അജ്​നാസിനെതിരെ മേപ്പയൂർ പൊലീസ്​ കേസെടുക്കുകയായിരുന്നു. Ajnas Ashas Ajnas എന്നതാണ്​ അജ്​നാസിൻെറ ഫേസ്​ബുക്ക്​ അക്കൗണ്ട്​. എന്നാൽ Ajnas Ajnas എന്ന അക്കൗണ്ടിൽ നിന്നാണ്​ മോശം പരാമർശം വന്നത്​. ഇതിൻെറ ഡിസ്​​േപ്ല ഫോ​ട്ടോ ആയി ഉപയോഗിച്ചിരിക്കുന്നത്​ അജ്​നാസിന്‍റെ ഫോ​ട്ടോയാണ്​. kiran.chinju എന്ന യൂസർ ഐഡിയിൽ നിന്നാണ്​ ഈ അക്കൗണ്ട്​ ഉണ്ടാക്കിയിരിക്കുന്നത്​.

നിരവധി ഫോളോവേഴ്​സ്​ ഉള്ള ആളെന്ന നിലക്ക്​ തനിക്ക്​ ടിക്ക്​ടോക്കിൽ നിരവധി എതിർപ്പുകൾ ഉണ്ടാവാറുണ്ട്​. കഴിഞ്ഞ ജനുവരി 13ന്​ തന്‍റെ ഫേസ്​ബുക്ക്​ അക്കൗണ്ട് വ്യാജ പാസ്​വേർഡ്​ ഉപയോഗിച്ച്​ തുറക്കാൻ ശ്രമം നടത്തിയിട്ടുണ്ടെന്ന മെയിൽ ഫേസ്​ബുക്കിൽ നിന്ന്​ കിട്ടിയിരുന്നു. ഇതിന്​ ശേഷം ഫേസ്​ബുക്ക്​ പാസ്​വേർഡ്​ അജ്​നാസ്​ മാറ്റുകയും ചെയ്​തിരുന്നു. ഇതിന്​ ​േ​ശഷമാണ്​ വിവാദമായ കാര്യങ്ങൾ ഉണ്ടായിരിക്കുന്നത്​. ആർക്കും മറ്റൊരാളുടെ ഫോ​ട്ടോ ഉപയോഗിച്ച്​ വ്യാജ അക്കൗണ്ടുകൾ ഉണ്ടാക്കാൻ സാധിക്കുമെന്നിരിക്കേ കാര്യങ്ങൾ അന്വേഷിക്കാതെയാണ്​ പൊലീസ്​ തനിക്കെതി​െര കേസ്​ എടുത്തത്​ എന്നും​ അജ്​നാസ്​ .