സൗദി അറേബ്യയില്‍ കോവിഡ് ബാധിച്ച് ഇന്നു മൂന്നു മരണം

റിയാദ്: സൗദി അറേബ്യയില്‍ കോവിഡ് ബാധിച്ച് ഇന്നു മൂന്നു മരണം. ഇതോടെ ആകെ മരണസംഖ്യ 6457 ആയി. സൗദി അറേബ്യയില്‍ ഇന്ന് 382 കോവിഡ് കേസുകള്‍ കൂടി സ്ഥിരീകരിച്ചു. 325 പേര്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗമുക്തി നേടി.
3,74,691 രോഗബാധിതരില്‍ 3,65,745 പേര്‍ രോഗമുക്തി നേടി. ഗുരതരാവസ്ഥയിലുള്ള 510 പേരടക്കം 2489 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്.

സൗദിയിലെ വിവിധ മേഖലകളിലെ രോഗ ബാധ

റിയാദ്-171
കിഴക്കന്‍ പ്രവിശ്യ-53
മക്ക-44
ഉത്തര അതിര്‍ത്തി- 2
മദീന- 7
അല്‍ഖസീം- 12
അസീര്‍-7
നജ്റാന്‍- 5
അല്‍ജൗഫ്- 5
ഹായില്‍-6
ജിസാന്‍- 5
തബൂക്ക്- 3
അല്‍ബാഹ- 5