ഖാമിസിൽ വീണ്ടും ഹൂതി ആക്രമണശ്രമം

അറബ് സഖ്യം വക്താവ് കേണൽ തുർക്കി അൽ മാലിക്കി റിയാദിൽ മാധ്യമപ്രവർത്തകരെ കണ്ടപ്പോൾ.

റിയാദ്: തെക്കൻ സൗദിയിലെ ഖാമിസ് മുഷെയ്തിലേക്ക് ഇന്നു രാവിലെ വീണ്ടും ഹൂതി ഡ്രോൺ ആക്രമണം. സൗദിയിലെ എണ്ണ മേഖലയിലേക്ക് കഴിഞ്ഞ ദിവസമുണ്ടായ ആക്രമണത്തിനെതിരേ ആഗോളതലത്തിൽ വിമർശനമുയരുന്നതിനിടെയാണ് ഇന്നു രാവിലെ വീണ്ടും ഡ്രോൺ ആക്രമണത്തിനു ശ്രമിച്ചത്. എന്നാൽ ആക്രമണനീക്കം മുൻകൂട്ടി തിരിച്ചറിഞ്ഞ് പരാജയപ്പെടുത്തിയതായി അറബ് സഖ്യം.

അന്താരാഷ്‌ട്ര മനുഷ്യാവകാശ നിയമങ്ങൾ കാറ്റിൽപ്പറത്തിയാണ് ജനവാസ കേന്ദ്രങ്ങൾക്കുനേരേ ഹൂതികൾ തുടർച്ചയായി ആക്രമണം നടത്തുന്നതെന്ന് സഖ്യം പ്രതികരിച്ചു. എന്നാൽ എല്ലാതരത്തിലുള്ള മനുഷ്യാവകാശനിയമങ്ങളും പാലിച്ചുകൊണ്ടാണ് ഇത്തരം ആക്രമണങ്ങളെ ചെറുക്കുന്നതെന്നും സഖ്യ സേന.

യെമനിൽ നടത്തുന്ന സമാധാന ശ്രമങ്ങളെ ഹൂതികൾ ഗൗരവത്തിലെടുക്കണമെന്ന് കഴിഞ്ഞദിവസമുണ്ടായ ആക്രമണത്തെ അപലപിച്ച് യുഎസ്. സൗദി അരാംകോയ്ക്കെതിരേ ഡ്രോണുകളും മിസൈലും ഉപയോഗിച്ചു നടത്തുന്ന ആക്രമണങ്ങളെ യുഎസ് വിദേശകാര്യ വക്താവ് നെഡ് പ്രൈസ് പറഞ്ഞു.