പ്രവാസികള്‍ ചെയ്യുന്ന 60 ശതമാനം ജോലികളും സൗദികള്‍ക്ക് ചെയ്യാനാവില്ലെന്ന് ശൂറാ കൗണ്‍സില്‍

സൗദിയിലെ തൊഴില്‍ വിപണി സ്വദേശിവല്‍ക്കരണത്തിന് അനുകൂലമല്ലെന്ന് ശൂറാ കൗണ്‍സില്‍ അംഗം അഭിപ്രായപ്പെട്ടു. പ്രവാസികള്‍ ചെയ്യുന്ന അറുപത് ശതമാനം ജോലികളും സ്വദേശിവല്‍ക്കരണത്തിന് അനുയോജ്യമല്ലെന്ന് കണ്ടെത്തി. വിദേശി ജീവനക്കാരുടെ കുറഞ്ഞ ശമ്പളവും തൊഴിലിന്‍റെ സ്വഭാവവുമാണ് സ്വദേശിവല്‍ക്കരണത്തിന് തടസ്സമെന്നും ശൂറാ കൗണ്‍സില്‍ അംഗം വെളിപ്പെടുത്തി.

സൗദി ശൂറാ കൗണ്‍സില്‍ അംഗം ഹസ്സ അല്‍ഖഹ്ത്താനിയാണ് അഭിപ്രായം അറിയിച്ചത്. രാജ്യത്ത് നിലവിലുള്ള 60 ശതമാനത്തോളം തൊഴില്‍ മേഖലകള്‍ സ്വദേശികളെ നിയമിക്കുന്നതിന് അനൂകൂലമല്ല. ഇത്തരം തസ്തികകളില്‍ വിദേശി തൊഴിലാളികള്‍ക്ക് നല്‍കി വരുന്ന കുറഞ്ഞ വേതനവും തൊഴിലിന്‍റെ സ്വഭാവവുമാണ് ഇതിന് തടസ്സം സൃഷ്ടിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.