വിദ്യാഭ്യാസ മേഖലയിലെ സൗദിവത്കരണം 87,000 പേരെ ബാധിക്കും

റിയാദ്: സ്വകാര്യ വിദ്യാഭ്യാസ മേഖലയിലെ സ്വദേശിവതകരണം സൗദിയിൽ 87000 വിദേശികളുടെ തൊഴിലിനെ ബാധിക്കുമെന്ന് റിപ്പോർട്ട്. സൗദിയിലെ സ്വകാര്യ വിദ്യാഭ്യാസമേഖലയിൽ 30 ശതമാനം ജീവനക്കാരും വിദേശികളാണ്. ആകെ 2,72000 ജീവനക്കാരുള്ളതില്‍‌ 87000 പേരായാണ് ഇത് സാരമായി ബാധിക്കുക.

വിവിധ മേഖലകളിൽ‌ സൗദിവത്കരണം ശക്തമാക്കുന്നതിന്‍റെ ഭാഗമായി വിദ്യാഭ്യാസ മേഖലയിൽ അഡ്മിനിസ്ട്രേറ്റീവ്, സൂപ്പർവൈസർ, അധ്യാപക തസ്തികകളെ അടുത്തിടെ സ്വദേശിവത്കരിച്ചിരുന്നു. സൗദിയിൽ ആകെ 38000 സർക്കാർ സ്കൂളുകളാണുള്ളത്. ഇവിടെ പഠിക്കുന്നത് 62 ലക്ഷം വിദ്യാർഥികൾ.അതേസമയം, സ്വകാര്യ മേഖലയിൽ 6144 സ്കൂളുകളുണ്ട്. ഈ സ്കൂളുകളിൽ‌ മാത്രം പ്രതിവർഷം 1800 കോടി റിയാലാണ് കുടുംബങ്ങൾ ചെലവഴിക്കുന്നത്.