കുവൈറ്റിലേക്കുള്ള പ്രവേശന വിലക്ക് നീക്കാൻ സാധ്യത

കു​വൈറ്റ് സി​റ്റി: കു​വൈ​ത്തി​റ്റിലേക്ക് ഇ​ന്ത്യ ഉ​ൾ​പ്പെ​ടെ 35 രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്ന്​ നേ​രി​ട്ട്​ വ​രു​ന്ന​തി​നു​ള്ള വി​ല​ക്ക്​ നീ​ക്കാ​ൻ സാ​ധ്യ​ത​യെ​ന്ന്​ റി​പ്പോ​ർ​ട്ട്. രാ​ജ്യ​ത്തെ​ത്തു​ന്ന മു​ഴു​വ​ൻ പേ​ർ​ക്കും ഇ​ൻ​സ്​​റ്റി​റ്റ്യൂ​ഷ​ന​ൽ ക്വാ​റ​ൻ​റീ​ൻ നി​ർ​ബ​ന്ധ​മാ​ക്കി​യ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണിത്.

കോ​വി​ഡ്​ പ്ര​തി​രോ​ധ ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി ഫെ​ബ്രു​വ​രി ഏ​ഴു​മു​ത​ൽ ര​ണ്ടാ​ഴ്​​ച​ത്തേ​ക്ക്​ കു​വൈ​റ്റി​ലേ​ക്ക്​ മു​ഴു​വ​ൻ വി​ദേ​ശി​ക​ൾ​ക്കും പ്ര​വേ​ശ​ന വി​ല​ക്ക്​ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഇ​ട​ത്താ​വ​ള രാ​ജ്യ​ങ്ങ​ളി​ൽ ര​ണ്ടാ​ഴ്​​ച ക്വാ​റ​ൻ​റീ​ൻ ഇ​രു​ന്ന്​ വ​രു​ന്ന​വ​ർ​ക്കും ഇ​ത്​ ബാ​ധ​ക​മാ​ണ്. വി​ല​ക്ക്​ കാ​ലം ക​ഴി​ഞ്ഞാ​ൽ നേ​രി​ട്ടും പ്ര​വേ​ശ​നാ​നു​മ​തി ല​ഭി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യാ​ണു​ള്ള​ത്.

ഇ​ൻ​സ്​​റ്റി​റ്റ്യൂ​ഷ​ന​ൽ ക്വാ​റ​ൻ​റീ​നും അ​തു​ക​ഴി​ഞ്ഞു​ള്ള കോ​വി​ഡ്​ പ​രി​ശോ​ധ​ന​യും വൈ​റ​സ്​ വ്യാ​പ​നം ത​ട​യാ​ൻ പ​ര്യാ​പ്​​ത​മാ​ണെ​ന്നാ​ണ്​ വി​ദ​ഗ്​​ധ​ർ പ​റ​യു​ന്ന​ത്. കു​വൈ​റ്റി​ലെ ഹോ​ട്ട​ൽ, ട്രാ​വ​ൽ വ്യ​വ​സാ​യ​ത്തി​ന്​ ക​രു​ത്തു​പ​ക​രു​ന്ന തീ​രു​മാ​നം ഉ​ണ്ടാ​കു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷ. ഇ​തി​നാ​യി ബ​ന്ധ​പ്പെ​ട്ട മേ​ഖ​ല​യി​ലെ സ്വാ​ധീ​ന​മു​ള്ള​വ​ർ സ​മ്മ​ർ​ദം ചെ​ലു​ത്തു​ന്നു.