ചുവപ്പണിഞ്ഞ് യുഎഇ; ഗ്രഹപ്രവേശം നാളെ

ദുബായ്: അറബ് ജനതയുടെ സ്വപ്നസാക്ഷാത്കാരത്തിന് മണിക്കൂറുകൾ മാത്രം ബാക്കി; ചൊവ്വയിലേക്കുള്ള യുഎഇയുടെ ആദ്യ ദൗത്യം ഹോപ്പ് പ്രോബ് നാളെ ചൊവ്വയിലേക്കു പ്രവേശിക്കും. ആറുവർഷം നീണ്ട പ്രയത്നത്തിനൊടുവിൽ ബഹിരാകാശത്തെത്തിച്ച പേടകം ലക്ഷ്യം കാണുമെന്ന പ്രതീക്ഷയിലാണ് ഇമിറാത്തി ജനതയും അറബ് ലോകവും.

ഏഴുമാസം മുൻപാണ് ഹോപ്പ് പ്രോബിനെ ബഹിരാകാശത്തെത്തിച്ചത്. രാഷ്ട്ര രൂപീകരണത്തിന്‍റെ സുവർണജൂബിലി വർഷത്തിൽ യുഎഇക്കിത് സ്വപ്നതുല്യനേട്ടം. ശാസ്ത്രമേഖലയിലെ അറേബ്യൻ ജനതയുടെ മുന്നേറ്റത്തിന്‍റെ പ്രതിഫലനം കൂടിയാണ് യുഎഇയുടെ ചൊവ്വാ പ്രവേശനത്തിലൂടെ സാക്ഷാത്കരിക്കപ്പെടുന്നത്. വൈകിട്ട് 7.42നാണ് ഹോപ്പ് പ്രോബ് ചൊവ്വയിലേക്കു പ്രവേശിക്കുക. അറബ് ലോകത്തുനിന്ന് ചൊവ്വയിലേക്കുള്ള ആദ്യ ദൗത്യം കൂടിയാണിത്.

ചൊവ്വാഗ്രഹ പ്രവേശനത്തിന് ആ​ശം​സ​ക​ളു​മാ​യി രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ചുവന്ന വിളിക്കുകൾ തെളിയിക്കുന്നുണ്ട്. ഖ​സ​ർ അ​ൽ വ​ത​ൻ പാ​ല​സ്​ ചുവന്ന അലങ്കാരവിളക്കുകളാൽ പ്രഭാപൂരിതമായി. വീ​ടു​ക​ളും സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ളും ടൂ​റി​സം കേ​ന്ദ്ര​ങ്ങ​ളും ഓ​ഫി​സു​ക​ളു​മെ​ല്ലാം ചു​വ​പ്പ​ണി​ഞ്ഞി​രി​ക്കു​ക​യാ​ണ്. ദൗത്യത്തിന്‍റെ ​ തീം ​നിറമായ ചു​വ​പ്പിനെ രാജ്യം ഒന്നടങ്കം ഏറ്റെടുത്തിരിക്കുകയാണ്. ബു​ർ​ജ്​ ഖ​ലീ​ഫ, ബു​ർ​ജ്​ അ​ൽ അ​റ​ബ്, ​ഗ്ലോ​ബ​ൽ വി​ല്ലേ​ജ്, ദുബായ് ​ഫ്രെയിം, പൊ​ലീ​സ്​ ഹെ​ഡ്​​ക്വാ​ർ​​ട്ടേ​ഴ്​​സ്, അ​ബു​ദാ​ബി ഖ​സ​ർ അ​ൽ വ​ത​ൻ പാ​ല​സ്, ഖ​ലീ​ഫ യൂ​നി​വേ​ഴ്​​സി​റ്റി, യാ​സ്​ ഐ​ല​ൻ​ഡ്​, ശൈ​ഖ്​ സാ​യി​ദ്​ പാ​ലം തു​ട​ങ്ങി​യ​വ​യെ​ല്ലാം ചു​വ​പ്പു​മ​യ​മാ​ണ്.​ രാ​ഷ്​​ട്ര നേ​താ​ക്ക​ളു​ടെ​യും സ​ർ​ക്കാ​ർ ഓ​ഫി​സു​ക​ളു​ടെ​യും പ്രൊ​ഫൈ​ൽ ചി​ത്ര​ങ്ങ​ളി​ലെ​ല്ലാം ഹോ​പ്പ് മ​യ​മാ​ണ്.

ആ​ശം​സ​ക​ളു​മാ​യി ഇതര അ​റ​ബ്​ രാ​ജ്യ​ങ്ങ​ളുമുണ്ട്. ഗ​ൾ​ഫ്​ രാ​ജ്യ​ങ്ങ​ളി​ൽ ഉ​ൾ​പ്പെ​ടെ പ്ര​ധാ​ന സ​ർ​ക്കാ​ർ ഓ​ഫി​സു​ക​ൾ ചു​വ​പ്പു​നി​റ​മ​ണി​ഞ്ഞ്​ പി​ന്തു​ണ അ​റി​യി​ച്ചു. സൗ​ദി റി​യാ​ദി​ലെ ട​ക്​​ഹാ​സു​സി സ്​​ട്രീ​റ്റ്, ബ​ഹ്​​റൈ​ൻ വേ​ൾ​ഡ്​ ട്രേ​ഡ്​ സെന്‍റ​ർ, കു​വൈ​ത്ത്​ ട​വ​ർ, ഈ​ജി​പ്​​റ്റി​ലെ കെ​യ്​​റോ ട​വ​ർ, ജോ​ർ​ദാ​നി​ലെ റോ​മ​ൻ തി​യ​റ്റ​ർ, ബ​ഗ്​​ദാ​ദി​ലെ ഇ​റാ​ഖ്​ മ്യൂ​സി​യം, ബ​ഗ്​​​ദാ​ദ്​ ബാ​ൾ തു​ട​ങ്ങി​യ​വ​യെ​ല്ലാം ചു​വ​ന്നു​തു​ടു​ത്തി​ട്ടു​ണ്ട്. വിവിധ രാ​ഷ്​​ട്ര​നേ​താ​ക്ക​ളും ആ​ശം​സ​യ​ർ​പ്പി​ച്ചു.