സൗദിയില്‍ ലെവി മൂന്നു മാസത്തേക്ക് മാത്രം അടയ്ക്കാം

റിയാദ്​: സൗദി അറേബ്യയില്‍ വിദേശ ജോലിക്കാരുടെ സൗദിയില്‍ ലെവി മൂന്നു മാസത്തേക്ക് മാത്രം അടയ്ക്കാം. ഇഖാമ മൂന്നുമാസത്തേക്ക്​ മാത്രമായി എടുക്കുകയും പുതുക്കുകയും ചെയ്യാം. ഇഖാമ ഫീസും ലെവിയും ഒരു വര്‍ഷത്തേക്ക്​ മൊത്തമായി അടക്കാതെ മൂന്ന് മാസമോ ആറുമാസമോ ആയ ഗഡുക്കളായി അടച്ച്‌​ അത്രയും കാലളവിലേക്ക്​ മാത്രമായി എടുക്കാനോ പുതുക്കാനോ അന​ുവദിക്കുന്ന പുതിയ നിയമത്തിന് ചൊവ്വാഴ്​ച രാത്രി സല്‍മാന്‍ രാജാവി​െന്‍റ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി.

രാജ്യത്തെ സ്വകാര്യ വാണിജ്യ മേഖലക്ക്​ വലിയ ആശ്വാസം നല്‍കുന്ന തീരുമാനമാണിത്​. ഇഖാമ ഫീസും ലെവിയും ചേര്‍ന്നാല്‍​ വലിയൊരു തുകയാണ് പുതുതായി രാജ്യത്ത്​ എത്തുന്ന തൊഴിലാളിക്ക്​ ഇഖാമ ആദ്യമായി എടുക്കാനോ നിലവിലുള്ളയാളുടേത്​​ പുതുക്കാനോ​ വേണ്ടി വരുന്നത്​. നിലവിലെ കണക്ക്​ അനുസരിച്ച്‌ ഇഖാമ ഫീസ്​, ലെവി, മെഡിക്കല്‍ ഇന്‍ഷുറന്‍സ്​ എന്നിവ ഉള്‍പ്പെടെ​ 12,000ത്തോളം റിയാലാണ്​. ഇതി​െന്‍റ നാലിലൊന്ന്​ നല്‍കി മൂന്ന്​ മാസത്തേക്ക്​ മാത്രമായി ഇഖാമ പുതുക്കാന്‍ കഴിയുന്നത്​ സ്ഥാപനങ്ങള്‍ക്ക്​ സാമ്ബത്തികമായ വലിയൊരു ഭാരം ലഘൂകരിക്കാനാവും.

ഒരുമിച്ച്‌​ വലിയൊരു തുക എടുത്ത്​ ചെലവഴിക്കാതെ ഗഡുക്കളായി അടയ്​ക്കാന്‍ കഴിയുന്നത്​ ചെറുതും വലുതുമായ എല്ലാ സ്ഥാപനങ്ങള്‍ക്കും നല്‍കുന്ന ആശ്വാസം ചെറുതല്ല. ഇത് കോവിഡ്​ പ്രത്യാഘാതങ്ങളെ മറികടക്കാന്‍ ശ്രമിക്കുന്ന​ സ്വകാര്യ മേഖലയുടെ പുത്തനുണര്‍വിനും സഹായകമാവും. ഒരു തൊഴിലാളിയുടെ സേവനം ആറുമാസത്തേക്ക്​ മാത്രം മതിയെങ്കില്‍ അത്രയും കാലത്തേക്കുള്ള ഫീസ്​ മാത്രം നല്‍കിയാല്‍ മതി. വെറുതെ ഒരു വര്‍ഷത്തെ മൊത്തം പണവും നല്‍കി വ്യയം ചെയ്യേണ്ടതായും വരുന്നില്ല.

എന്നാല്‍ ഹൗസ്​ ഡ്രൈവര്‍, ഹൗസ്​ മെയ്​ഡ്​ തുടങ്ങി വീട്ടുജോലി വിസയിലുള്ളവര്‍ ഇൗ നിയമത്തി​െന്‍റ പരിധിയില്‍ വരില്ല. വാണിജ്യ തൊഴില്‍ നിയമത്തി​െന്‍റ പരിധിയില്‍ ഗാര്‍ഹിക തൊഴിലാളികള്‍ ഉള്‍പ്പെടാത്തതും ലെവിയില്‍ നിന്ന്​ അവര്‍ ഒഴിവാണ്​ എന്നതും തന്നെയാണ്​ കാരണം.