ഓരോ വര്‍ഷവും ഒരു ലക്ഷത്തിലധികം പേര്‍ ഇന്ത്യന്‍ പൗരത്വം ഉപേക്ഷിക്കുന്നു

ന്യൂഡല്‍ഹി: ഓരോ വര്‍ഷവും ഒരു ലക്ഷത്തിലധികം പേര്‍ ഇന്ത്യന്‍ പൗരത്വം ഉപേക്ഷിക്കുന്നു. അഞ്ചുവര്‍ഷത്തിനിടെ ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ച ഇന്ത്യക്കാരുടെ എണ്ണം വെളിപ്പെടുത്തി കേന്ദ്ര ആഭ്യന്തരമന്ത്രാലയം. ആറ് ലക്ഷത്തില്‍ അധികം പൗരന്മാരാണ് 2015 മുതല്‍ 2019വരെയുള്ള കാലയളവില്‍ ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ച്‌ മറ്റ് രാജ്യങ്ങളുടെ പൗരത്വം സ്വീകരിച്ചത്. ചൊവ്വാഴ്ച ലോക്സഭയിലാണ് കണക്ക് പുറത്തുവിട്ടത്.

വിദേശകാര്യ മന്ത്രാലയത്തിന്റെ കണക്ക് പ്രകാരം 1,24,99,395 ഇന്ത്യന്‍ പൗരന്മാര്‍ വിദേശരാജ്യങ്ങളില്‍ താമസിക്കുന്നതായി കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് പറഞ്ഞു. 2015 ല്‍ 1,41,656, 2016ല്‍ 1,44,942 , 2017 ല്‍ 1,27,905 , 2018 1,25,130 , 2019ല്‍ 1,36,441 എന്നിങ്ങനെയാണ് ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ച പൗരന്മാരുടെ എണ്ണം എന്ന് ദ ട്രൈബൂണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.