സൗദി അറേബ്യയില്‍ കോവിഡ് ബാധിച്ച് നാലു പേര്‍ മരിച്ചു

റിയാദ്​: സൗദി അറേബ്യയില്‍ കോവിഡ് ബാധിച്ച് നാലു പേര്‍ മരിച്ചു. ഇതോടെ ആകെ മരണസംഖ്യ 6346 ആയി. 213 പേര്‍ക്കാണ്​ വെള്ളിയാഴ്​ച കോവിഡ്​ സ്ഥിരീകരിച്ചത്. 188 പേര്‍​ കോവിഡ് മുക്തരായി.

ഇതോടെ രാജ്യത്ത്​ റിപ്പോര്‍ട്ട്​ ചെയ്​ത കോവിഡ്​ കേസുകളുടെ ആകെ എണ്ണം 365988 ഉം രോഗമുക്തരുടെ എണ്ണം 357525 ഉം ആയി. ഉയര്‍ന്നു. അസുഖ ബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം വീണ്ടും 2117 ആയി ഉയര്‍ന്നു. ഇതില്‍ ഗുരുതരാവസ്ഥയിലുള്ളവരുടെ എണ്ണം 322 ആയി​​. ഇവര്‍ രാജ്യത്തെ വിവിധ ആശുപത്രികളില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്​. ബാക്കിയുള്ളവരുടെ ആരോഗ്യസ്ഥിതി തൃപ്​തികരമാണ്​.

രാജ്യത്തെ കോവിഡ്​ മുക്തി നിരക്ക്​ 97.7 ശതമാനവും മരണനിരക്ക്​ 1.7 ശതമാനവുമായി തുടരുന്നു​. കഴിഞ്ഞ 24 മണിക്കൂറിനിടെ വിവിധ മേഖലകളില്‍ റിപ്പോര്‍ട്ട്​ ചെയ്​ത പുതിയ കോവിഡ്​ കേസുകള്‍: റിയാദ്​ 88, കിഴക്കന്‍ പ്രവിശ്യ 54, മക്ക 37, മദീന 10, ഹാഇല്‍ 6, വടക്കന്‍ അതിര്‍ത്തിമേഖല 5, തബൂക്ക്​ 3, അസീര്‍ 3, നജ്​റാന്‍ 3, ജീസാന്‍ 2, അല്‍ജൗഫ്​ 1, ഖസീം 1.