സൗദി അറേബ്യയില്‍ കോവിഡ്​ ബാധിച്ചു മൂന്ന്​ പേര്‍ കൂടി മരിച്ചു

റിയാദ്​: സൗദി അറേബ്യയില്‍ കോവിഡ്​ ബാധിച്ചു മൂന്ന്​ പേര്‍ കൂടി മരിച്ചു. ഇതോടെ ആകെ മരണസംഖ്യ 6313 ആയി. എന്നാല്‍ പുതുതായി കോവിഡ്​ ബാധിക്കുന്നവരുടെ എണ്ണത്തില്‍ നേരിയ വര്‍ധനയുണ്ട്​. 173 കേസുകളാണ്​​​ പുതുതായി രജിസ്​റ്റര്‍ ചെയ്​തത്​. 181​ രോഗികള്‍ സുഖം പ്രാപിച്ചു.

ഇതോടെ രാജ്യത്ത്​ റിപ്പോര്‍ട്ട്​ ചെയ്​ത കോവിഡ്​ കേസുകളുടെ ആകെ എണ്ണം 364613 ഉം രോഗമുക്തരുടെ എണ്ണം 356382 ഉം ആയി. ഉയര്‍ന്നു. അസുഖ ബാധിതരായി രാജ്യത്ത്​ ബാക്കിയുള്ള 1918 പേരില്‍ 310 പേരുടെ നില ഗുരുതരമാണ്​​. ഇവര്‍ രാജ്യത്തെ വിവിധ ആശുപത്രികളിലെ തീവ്രപരിചരണ വിഭാഗത്തിലാണ്​. ബാക്കിയുള്ളവരുടെ ആരോഗ്യസ്ഥിതി തൃപ്​തികരമാണ്​. രാജ്യത്തെ കോവിഡ്​ മുക്തി നിരക്ക്​ 97.7 ശതമാനവും മരണനിരക്ക്​ 1.7 ശതമാനവുമായി തുടരുന്നു​.

കഴിഞ്ഞ 24 മണിക്കൂറിനിടെ വിവിധ മേഖലകളില്‍ റിപ്പോര്‍ട്ട്​ ചെയ്​ത പുതിയ കോവിഡ്​ കേസുകള്‍: റിയാദ്​ 66, മക്ക 43, കിഴക്കന്‍ പ്രവിശ്യ 32, മദീന 9, ഖസീം 8, അസീര്‍ 4, തബൂക്ക്​ 3, നജ്​റാന്‍ 2, വടക്കന്‍ അതിര്‍ത്തി മേഖല 2, അല്‍ജൗഫ്​ 2, ഹാഇല്‍ 1, ജീസാന്‍ 1.