റഷ്യ കോവിഡ് വാക്‌സിന്‍ നല്‍കിത്തുടങ്ങി

മോസ്‌കോ: ലോകത്ത് ആദ്യമായി പൊതുജനങ്ങള്‍ക്ക് കോവിഡ് വാക്‌സിന്‍ നല്‍കുന്ന രാജ്യമായി റഷ്യ. പ്രാദേശികമായി വാക്‌സിന്‍ വിതരണം ഉടന്‍ ആരംഭിക്കുമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. റഷ്യന്‍ തലസ്ഥാനത്തെ മുഴുവന്‍ ജനങ്ങള്‍ക്കും ഏതാനും മാസങ്ങള്‍ക്കകം തന്നെ വാക്‌സിനേഷന്‍ നല്‍കുമെന്ന് മോസ്‌കോ മേയര്‍ അറിയിച്ചു.

ഗമലേയ നാഷണല്‍ റിസര്‍ച്ച് സെന്റര്‍ ഓഫ് എപ്പിഡമോളജി ആന്‍ഡ് മൈക്രോബയോളജി, റഷ്യന്‍ ഡയറക്ട് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് എന്നിവ ചേര്‍ന്നാണ് സ്പുട്‌നിക്-5 എന്ന വാക്‌സിന്‍ വികസിപ്പിച്ചത്. വാക്‌സിന്‍ പരീക്ഷിച്ചവരുടെ ശരീരത്തില്‍ കോവിഡിനെതിരായ ആന്റിബോഡി ഉണ്ടായതായി അധികൃതര്‍ അവകാശപ്പെട്ടു.