കോവിഡ് ബാധിച്ച് കൊല്ലം സ്വദേശി ജിദ്ദയില്‍ മരിച്ചു

ജിദ്ദ​: കോവിഡ് വൈറസ് രോഗം ബാധിച്ച്‌ മലയാളി പ്രവാസി ജിദ്ദയില്‍ മരിച്ചു. കൊല്ലം വടക്കേവിള കോളജ് നഗര്‍ സ്വദേശി ആഷ്ന ഡേലില്‍ സലീം റാവുത്തര്‍ (66) ആണ് സുലൈമാനിയ ഈസ്റ്റ്​ ജിദ്ദ ആശുപത്രിയില്‍ മരിച്ചിരിക്കുന്നത്​. രോഗബാധയെ തുടര്‍ന്ന് അവിടെ ചികിത്സയിലായിരുന്നു അദ്ദേഹം ഉണ്ടായിരുന്നത്. 35 വര്‍ഷമായി സൗദിയില്‍ പ്രവാസിയായിരുന്നു. കഴിഞ്ഞ 10 വര്‍ഷമായി ജിദ്ദ അബുദാവൂദ് കമ്ബനിയില്‍ ജീവനക്കാരനായിരുന്നു.

ഭാര്യ: അഫീറാ സലീം. മക്കള്‍: ഷബ്ന റാണി, ഷഹന റാണി. മരുമക്കള്‍: നിസാം (യാംബു), ഷമീര്‍. ജിദ്ദയില്‍ ഖബറടക്കാനുള്ള നടപടിക്രമങ്ങളുമായി മരുമകന്‍ നിസാം ജിദ്ദയില്‍ ഉണ്ട്.