കോവിഡ് സുരക്ഷയില്‍ ഹമദ് വിമാനത്താവളം ഒന്നാമത്

ദോഹ: ഹമദ് വിമാനത്താവളത്തിന് സ്‌കൈട്രാക്‌സിന്റെ പഞ്ചനക്ഷത്ര കോവിഡ് എയര്‍പോര്‍ട്ട് സേഫ്റ്റി റേറ്റിങ് ലഭിച്ചു. മധ്യപൂര്‍വ ദേശത്തും ഏഷ്യയിലും കോവിഡ് എയര്‍പോര്‍ട്ട് സേഫ്റ്റി റേറ്റിങ് ലഭിക്കുന്ന ആദ്യ വിമാനത്താവളമാണ് ഹമദ്.
സ്‌കൈട്രാക്‌സിന്റെ കോവിഡ് സേഫ്റ്റി റേറ്റിങ് മാനദണ്ഡങ്ങള്‍ പാലിച്ചു നടപ്പാക്കിയ കോവിഡ് പ്രോട്ടോക്കോളിന്റെ ഫലപ്രാപ്തി വിലയിരുത്തിയാണു റേറ്റിങ് നല്‍കിയത്.
അകലം പാലിക്കല്‍, കൈകള്‍ വൃത്തിയാക്കുന്നതിനുള്ള സൗകര്യങ്ങള്‍, ജീവനക്കാരുടെ പഴ്‌സണല്‍ പ്രൊട്ടക്ടീവ് എക്യുപ്‌മെന്റ്, തെര്‍മല്‍ പരിശോധനാ നടപടികള്‍, ഫെയ്‌സ് മാസ്‌ക് ധരിക്കല്‍ വ്യവസ്ഥകള്‍, വിമാനത്താവളത്തിലുടനീളമുള്ള ശുചിത്വ, അണുനശീകരണ നടപടികള്‍ എന്നിവയെല്ലാം വിലയിരുത്തിയ ശേഷമാണ് പഞ്ചനക്ഷത്ര റേറ്റിങ് ലഭിച്ചത്.

ഹാന്‍ഡ് ബാഗേജുകളുടെ പരിശോധനയ്ക്കായി സി2 ടെക്‌നോളജി, ബയോമെട്രിക് ഐഡന്റിഫിക്കേഷന്‍ ടെക്‌നോളജി, സമ്പര്‍ക്കരഹിത എലവേറ്റര്‍ കീ, അണുവിമുക്ത റോബട്ടുകള്‍, ടണലുകള്‍ തുടങ്ങിയ സംവിധാനങ്ങളെല്ലാം ഇവിടെയുണ്ട്.