യുഎഇയില്‍ ഇന്ന് 1,723 പേര്‍ക്ക് കൂടി കോവിഡ്‌

യുഎഇയില്‍ ഇന്ന് 1,723 പേര്‍ക്ക് കൂടി കൊറോണ വൈറസ് രോഗ ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിക്കുകയുണ്ടായി. കോവിഡ് ചികിത്സയിലായിരുന്ന 1,607 പേര്‍ രോഗമുക്തരാവുകയും ചെയ്തു. മൂന്ന് കൊറോണ വൈറസ് മരണങ്ങളാണ് പുതിയതായി രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയ 150,244 കൊറോണ വൈറസ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയിരിക്കുന്നത്. ഇതോടെ രാജ്യത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം 2,06,092 ആയി. ഇവരില്‍ 1,83,007 പേരാണ് ഇതിനോടകം രോഗമുക്തരായത്. 665 പേര്‍ കൊവിഡ് ബാധിച്ച്‌ മരണപ്പെടുകയും ചെയ്തു.